എക്സൽ പുട്ടി

നിങ്ങളുടെ ചുമർ പ്രതലങ്ങളിൽ മാർബിൾ പോലുള്ള ഫിനിഷ് വേണോ? എങ്കിൽ ബിർള വൈറ്റ് എക്സൽ പുട്ടി തന്നെയാണ് നിങ്ങൾ തിരയുന്നത്!

Loading

എക്സൽ പുട്ടി

നിങ്ങളുടെ ചുമർ പ്രതലങ്ങളിൽ മാർബിൾ പോലുള്ള ഫിനിഷ് വേണോ? എങ്കിൽ ബിർള വൈറ്റ് എക്സൽ പുട്ടി തന്നെയാണ് നിങ്ങൾ തിരയുന്നത്!
അവലോകനം
വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള പുട്ടിയാണ് ബിർള വൈറ്റ് എക്സൽ പുട്ടി, ഇത് ഹണ്ടർവൈറ്റ്നെസ് സ്കെയിലിൽ 94.5% സ്കോർ ചെയ്യുന്നു, ഇത് നിങ്ങളുടെ ചുമരുകൾക്ക് ആത്യന്തികമായ വെളുപ്പും പ്രീമിയം മാർബിൾ പോലുള്ള ഫിനിഷും നൽകുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
ആത്യന്തികമായ വെളുപ്പ്
മാർബിൾ പോലുള്ള ഫിനിഷ്
പ്രീ വെറ്റിംഗ് ഫ്രീ
സവിശേഷതകൾ
 • ആത്യന്തികമായ വെൺമ (ഹണ്ടർ വൈറ്റ്നെസ് സ്കെയിലിൽ + 94.5%)
 • ജല-പ്രതിരോധ
 • നടപടികൾ , ആൻറി കാർബണേഷൻ ഘടകങ്ങൾ
 • അംഗീകൃത ഹരിത ഉൽപ്പന്നം
 • സീറോ വി‌ഒ‌സി
 • ദുർഗന്ധരഹിതം
നേട്ടങ്ങൾ
 • മാർബിൾ പോലുള്ള പ്രീമിയം ഫിനിഷ് നൽകുന്നു
 • നിറങ്ങളുടെ യഥാർത്ഥ ടോൺ നൽകുന്നു
 • ഉയർന്ന കവറേജ്
 • മുൻപേ നനയ്ക്കേണ്ട ആവശ്യമില്ല
 • ക്യൂറിംഗ് ആവശ്യമില്ല
 • ഏതെങ്കിലും തരത്തിലുള്ള പെയിൻറും അടിക്കാവുന്നതാണ്
 • നാശത്തെ തടയുന്നു
പ്രയോഗങ്ങൾ
 • ഉൾവശത്തെ ചുമരുകൾ
 • പുറംവശത്തെ ചുമരുകൾ

The technology used to manufacture this product is ‘Patent Pending’.

സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ സാധാരണ ശ്രേണി
1 *കവേറജ് (ചതുരശ്ര മീറ്റർ / കി.ഗ്രാം/ രണ്ട് കോട്ട്) [മിനുസ്സമാർന്ന സാധാരണ പ്രതലത്തിൽ] 1.67-1.95 അകത്ത്
2 പോട്ട് ലൈഫ് (മണിക്കൂർ) 3.0-3.5 അകത്ത്
3 ടെൻസൈൽ അഡ്ഹെഷൻ സ്ട്രെങ്ത് @28 ദിവസം (N/m2) ≥ 1.1 EN 1348
4 വാട്ടർ കാപ്പിലറി ആഗിരണം (മി.ലി.), 30 മിനിറ്റ് @28ദിവസം < 0.60 കാർസ്റ്റൻ ട്യൂബ്
5 കംപ്രസ്സീവ് സ്ട്രെങ്ത് @28 ദിവസം (N/m2) 3.5-7.5 EN 1015-11
6 ബൾക്ക് സാന്ദ്രത (ഗ്രാം/സെ.മീ.3) 0.8-1.0 അകത്ത്
*ഈ മൂല്യം മിനുസ്സമാർന്ന പ്രതലത്തിലാണ്; എങ്കിലും പ്രതലത്തിന്റെ ടെക്സ്ചർ അനുസരിച്ച് ഇത് മാറാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All
ഉയർന്ന ആഗിരണ ശേഷിയുള്ള സിമൻറ് ഉപപ്രതലങ്ങളുടെ സുഷിരത കവർ ചെയ്യുന്നതിനു സഹായിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ബേസ് കോട്ട് ആണ് ബിർളവൈറ്റ് എക്സെൽ പുട്ടി ടോപ്പ്കോട്ട് എമൽഷനുകളുടെ പ്രകടനം വർദ്ധിപ്പിക്കുന്നതിന് ഇത് നിങ്ങളുടെ ചുമരുകൾക്ക് ആത്യന്തികമായ വെൺമ പ്രദാനം ചെയ്യുന്നു, ഒപ്പം നിങ്ങളുടെ ചുമരുകൾക്ക് മാർബിൾ പോലുള്ള ഫിനിഷും നൽകുന്നു.
സാധാരണ പുട്ടി ഒരു ബേസ് കോട്ട് നൽകുമ്പോൾ, ബിർള വൈറ്റ് എക്സൽ പുട്ടി വർദ്ധിച്ച കവറേജ്, ഉയർന്ന വെളുപ്പ്, പ്രീമിയം ഫിനിഷ് എന്നിവ നൽകുന്നു. കൂടാതെ, മുൻകൂട്ടി പ്രതലം നനയ്ക്കാതെ തന്നെ ഉപയോഗിക്കാം. ഇത് വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള, ഇത്തരത്തിലുള്ള ആദ്യത്തെ പുട്ടിയാണ്.
രണ്ട് ഉൽപ്പന്നങ്ങൾക്കും പ്രയോഗ നടപടികൾ തുല്യമാണെങ്കിലും, സാധാരണ പുട്ടിക്ക് പ്രീ-വെറ്റിംഗ് ആവശ്യമാണ്, അതേസമയം ബിർള വൈറ്റ് എക്സൽ പുട്ടിക്ക് അത് ആവശ്യമില്ല. എക്സൽ പുട്ടിയുടെ കാര്യത്തിൽ പെയിൻറിന് മുമ്പുള്ള പ്രൈമർ പ്രയോഗം ആവശ്യമില്ല.
ഒരു സ്റ്റാൻഡേർഡ് റഫറൻസ് മെറ്റീരിയലുമായുള്ള പ്രതിഫലനത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് ബിർള വൈറ്റ് എക്സൽ പുട്ടിയുടെ വെളുപ്പ് ഒരു ഹണ്ടർ വൈറ്റ്നെസ് സ്കെയിലിൽ (എച്ച്ഡബ്ല്യു) അളക്കുന്നു (IS 8042). എച്ച്.ഡബ്ല്യുയില് സാധാരണ പുട്ടിയുടെ സ്കോർ + 93% ആണ്, അതേ സമയം ബിര്ള വൈറ്റ് എക്സൽ പുട്ടി യുടെ സ്കോർ + 94.5 % ആണ്.
ഇല്ല. ബിർള വൈറ്റ് എക്സൽ പുട്ടിക്ക് പ്രീ-വെറ്റിംഗ് അല്ലെങ്കിൽ ക്യൂറിംഗ് ആവശ്യമില്ല. വാസ്തവത്തിൽ, അതിൻറെ സവിശേഷമായ ഫോർമുലേഷൻ കാരണം, ഇത് വെള്ളം ലാഭിക്കാനും സഹായിക്കുന്നു.
ബിർള വൈറ്റ് എക്സൽ പുട്ടി ഒരു പ്രീമിയം ക്വാളിറ്റി ബേസ് കോട്ടാണ്, അതിനാൽ ഇതിന് ആവശ്യമുള്ള ഷേഡുകളിൽ കളർ നൽകാൻ കഴിയില്ല. എന്നിരുന്നാലും, ഈ ബേസ് കോട്ടിൽ ഉപയോഗിക്കുന്ന ടോപ്പ്കോട്ടിന് ആവശ്യമുള്ള ഷെയ്ഡുകളിൽ നിറം നൽകാം.
സാധാരണ പുട്ടിയുടെ ഒരു കിലോഗ്രാമിന് 1.67 ചതുരശ്ര മീറ്റർ കവറേജ് ലഭിക്കുമ്പോൾ ഇതുകൊണ്ട് ഒരു കോട്ടിന് കിലോഗ്രാമിന് 1.86-2.04 ചതുരശ്ര മീറ്റർ വരെ ലഭിക്കുന്നതാണ്.
ഫൈനൽ ഫിനിഷായി ബിർള വൈറ്റ് എക്സൽ പുട്ടി ഉപയോഗിക്കാൻ കഴിയില്ല. ടോപ്പ്കോട്ട് ആയി നല്ല നിലവാരമുള്ള എമൽഷൻ പെയിൻറ് 2-3 കോട്ട് പ്രയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
നിലവിൽ, ബിർള വൈറ്റ് എക്സൽ പുട്ടി 1 കിലോ, 5 കിലോ, 20 കിലോ, 40 കിലോ പായ്ക്ക് വലുപ്പങ്ങളിൽ ലഭ്യമാണ്.
നിശ്ചയിച്ചിട്ടുള്ള ഒരു കാലഹരണപ്പെടൽ‌ തീയതി ഇല്ലെങ്കിലും, നിർമ്മാണ തീയതി മുതൽ‌ 9 മാസത്തിനുള്ളിൽ‌ ബിർള വൈറ്റ് എക്സൽ‌ പുട്ടി ഉപയോഗിക്കാൻ‌ ശുപാർ‌ശ ചെയ്യുന്നു.
ബിർള വൈറ്റ് എക്സൽ പുട്ടിക്ക് സ്വന്തമായി ഒരു ഉണങ്ങൽ സമയമുണ്ട്, അത് മഴക്കാലത്ത് നീണ്ടുപോകും ഇത് നിങ്ങളുടെ പ്രക്രിയയെ തടസ്സപ്പെടുത്തുകയും നിങ്ങൾ ഉദ്ദേശിക്കുന്ന ഫലങ്ങൾ നൽകാതിരിക്കുകയും ചെയ്യും. അതിനാൽ, മഴക്കാലത്ത് ഈ ഉൽപ്പന്നം ഇൻറീരിയർ , എക്സ്റ്റീരിയർ ചുമരുകളിൽ പ്രയോഗിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല.
ബിർള വൈറ്റ് എക്സൽ പുട്ടി പ്രയോഗിക്കുമ്പോൾ, ചുമർ പ്രതലത്തിൽഇളകിയ പദാർത്ഥങ്ങളും അഴുക്കും ഇല്ലെന്ന് നിങ്ങൾ ആദ്യം ഉറപ്പാക്കണം. ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ഇളക്കുകയും പൊടിശ്വസിക്കുന്നത് തടയുവാനായി സുരക്ഷാ ഗോഗലുകളും അനുയോജ്യമായ നോസ് മാസ്കുകളും ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉൽപന്നം കണ്ണുകളിൽ ആയാൽ, ഉടൻ കഴുകിക്കളയാനും വൈദ്യോപദേശം തേടാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു. അവസാനമായി, ഈ ഉൽ‌പ്പന്നം തണുത്തതും വരണ്ടതുമായ സ്ഥലത്ത് കുട്ടികൾക്ക് എത്താത്ത വിധത്തിൽ സൂക്ഷിക്കുക.
അതെ, ബിർള വൈറ്റ് എക്സൽ പുട്ടി ഗ്രീൻപ്രോ സ്റ്റാൻഡേർഡിൻറെ ആവശ്യകതകൾ നിറവേറ്റുകയും ഗ്രീൻപ്രോ സർട്ടിഫിക്കേഷന് യോഗ്യത നേടുകയും ചെയ്യുന്നുണ്ട്.
സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് എക്സൽ പുട്ടിയുടെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഇന്ത്യാമാർട്ടിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പരിശോധിക്കാൻ കഴിയും.
ലഭ്യമായ പായ്ക്ക് സൈസുകൾ