എക്‌സ്റ്റോകെയർ പ്രൈമർ

നിങ്ങളുടെ ചുമരുകളിൽ നിന്ന് ഇനി പെയിൻറ് ഉരിഞ്ഞു പോകില്ല. കാരണം ബിർള വൈറ്റ് എക്‌സ്റ്റോകെയർ പ്രൈമർ 7x * കരുത്തുള്ള ഒട്ടലുമായി വരുന്നു!

എക്‌സ്റ്റോകെയർ പ്രൈമർ

നിങ്ങളുടെ ചുമരുകളിൽ നിന്ന് ഇനി പെയിൻറ് ഉരിഞ്ഞു പോകില്ല. കാരണം ബിർള വൈറ്റ് എക്‌സ്റ്റോകെയർ പ്രൈമർ 7x * കരുത്തുള്ള ഒട്ടലുമായി വരുന്നു!
അവലോകനം
വിപണിയിൽ ലഭ്യമായ ഏതൊരു അക്രിലിക് വാൾ പ്രൈമറിനേക്കാളും 7x * കൂടുതൽ ഒട്ടിപിടിത്തം നൽകുന്ന ഒരു വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള, പോളിമർ -മോഡിഫൈഡ് എക്സ്റ്റീരിയർ വാൾ പ്രൈമറാണ് ബിർള വൈറ്റ് എക്‌സ്റ്റോകെയർ. ഇത് നിങ്ങളുടെ ചുമർ ടോപ്പ്കോട്ട് ഉരിഞ്ഞു പോകുന്നതിനെ തടയുന്നു, മാത്രമല്ല വരും വർഷങ്ങളിൽ നിങ്ങളുടെ ചുമരുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. സംരക്ഷണത്തിൻറെ അധിക പാളി ചേർക്കുന്നതിനൊപ്പം, ഈ ഉൽപ്പന്നം ചുമർ ടോപ്പ്കോട്ടിൻറെ യഥാർത്ഥ നിറം പുറത്തെടുക്കാൻ ആവശ്യമായ മികച്ച അതാര്യതയും വെൺമയും നൽകുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
ടോപ്പ് കോട്ടിനുള്ള മികച്ച അഡ്ഹഷൻ
ടോപ്പ് കോട്ടിന്‍റെ ഇളകിപ്പോകല്‍ തടയുന്നു
മികച്ച അതാര്യതയും വെളുപ്പും
RCC ഘടന ക്ഷയിക്കാതെ സംരക്ഷിക്കുന്നു
സവിശേഷതകൾ
 • അതാര്യതയിലും വെളുപ്പിലും ഈ ശ്രേണിയിലെ ഏറ്റവും മികച്ചത്
 • ആൻറി കാർബണൈസേഷൻ ഘടകങ്ങൾ
 • മറ്റ് പ്രൈമറുകളേക്കാൾ ടോപ്കോട്ടിന് 7x * കൂടുതൽ ഒട്ടിപിടിത്തം നൽകുന്നു
 • വി‌ഒ‌സി ഇല്ല (വൊലാറ്റൈൽ ഓർഗാനിക് കോംപൌണ്ട്)
 • ആൻറി ആൽക്കലി
 • പരിസ്ഥിതി സൗഹൃദം
 • ഉയർന്ന ഈട്
നേട്ടങ്ങൾ
 • ആർ‌സി‌സി സ്ട്രക്ചറിനെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു
 • ടോപ്പ്കോട്ട് അടരുന്നത് തടയുന്നു
 • പ്രയോഗിക്കാൻ എളുപ്പമാണ്
 • ഉയർന്ന കെട്ടിടങ്ങളിൽ പ്രയോഗിക്കുന്നതിന് പ്രയോജനകരം.
 • നനഞ്ഞ / ഈർപ്പമുള്ള പ്രതലങ്ങളിൽ പ്രയോഗിക്കാൻ കഴിയും
 • അൾട്രാവയലറ്റ്, കാലാവസ്ഥാ പ്രഭാവം എന്നിവയെ പ്രതിരോധിക്കുന്നു
പ്രയോഗങ്ങൾ
 • പുറം ചുമരുകൾ
 • ആർ‌സി‌സി സ്ട്രക്ചറുകൾ / പ്ലാസ്റ്റർ പ്രതലങ്ങൾ

The technology used to manufacture this product is ‘Patent Pending’.

സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ സാധാരണ ശ്രേണി
1 *കവേറജ് (ചതുരശ്ര മീറ്റർ / കി.ഗ്രാം/ കോട്ട്) [മിനുസ്സമാർന്ന സാധാരണ പ്രതലത്തിൽ] 7.90-9.75 അകത്ത്
2 പോട്ട് ലൈഫ് (മണിക്കൂർ) 3.0-3.5 അകത്ത്
3 ഉണങ്ങുന്നതിനുള്ള സമയം @ 25±2 ºC
-ടച്ച് ഡ്രൈ
-ഹാർഡ് ഡ്രൈ
പരമാവധി 1 മണിക്കൂർ
കുറഞ്ഞത് 6 മണിക്കൂർ
അകത്ത്
അകത്ത്
4 VOC (ഗ്രാം/കി.ഗ്രാം) ഇല്ല ASTM 6886
5 ബൾക്ക് സാന്ദ്രത (ഗ്രാം/സെ.മീ.3) 0.80-0.90 അകത്ത്
*ഈ മൂല്യം മിനുസ്സമാർന്ന പ്രതലത്തിലാണ്; എങ്കിലും പ്രതലത്തിന്റെ ടെക്സ്ചർ അനുസരിച്ച് ഇത് മാറാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
നിങ്ങളുടെ ചുമരുകൾ പെയിൻറ് ചെയ്യുന്നതിനുമുമ്പ്, അവ തയ്യാറാക്കുന്നത് പ്രധാനമാണ്. അതിനാൽ നിങ്ങളുടെ പെയിൻറ് കൂടുതൽ കാലം നിലനിൽക്കും. ഒരു വാൾ പ്രൈമർ പെയിൻറിനും പ്രതലത്തിനുമിടയിൽ ഒട്ടിപിടിത്തം സൃഷ്ടിക്കാൻ സഹായിക്കുന്നു, പെയിൻറിൻറെ ഈട് വർദ്ധിപ്പിക്കുകയും പെയിൻറ് ചെയ്തതിനുശേഷവും പ്രതലത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചുമർ പ്രതലത്തിലെ സുഷിരങ്ങളും വിള്ളലുകളും വാൾ പ്രൈമറുകൾ അടയ്ക്കുകയും പ്രതലത്തിലെ ഫ്ലേക്കിംഗ്, മഞ്ഞനിറം, അടർന്നു പോക്ക്, പോളയ്ക്കൽ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
പെയിൻറിംഗിന് മുമ്പ് പുറം ഭിത്തികളിൽ ഉപയോഗിക്കേണ്ട വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള, പോളിമർ-മോഡിഫൈഡ്, വെള്ളം കൊണ്ട് നേർപ്പിക്കുന്ന അണ്ടർകോട്ട് വാൾ പ്രൈമറാണ് ബിർള വൈറ്റ് എക്‌സ്റ്റോകെയർ.
വെള്ളം കൊണ്ട് നേർപ്പിക്കാവുന്ന ഉൽപ്പന്നമായതിനാൽ, നനഞ്ഞ / ഈർപ്പമുള്ള പ്രതലങ്ങളിൽ ബിർള വൈറ്റ് എക്സ്റ്റോകെയർ പ്രൈമർ പ്രയോഗിക്കാൻ കഴിയും. വിപണിയിലെ മറ്റ് വാൾ പ്രൈമറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രയോഗിക്കുന്നത് എളുപ്പമാണ്. സിമൻറ്-പ്ലാസ്റ്റേർഡ് / ആർ‌സി‌സി പ്രതലങ്ങളിൽ നേരിട്ട് ഉപയോഗിക്കാൻ ഇത് അനുയോജ്യമാണ്. മാത്രമല്ല, മറ്റ് പ്രൈമറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ ലാഭകരമാണ്. ഇത് നിങ്ങളുടെ ചുവരിൽ 7X * കൂടുതൽ ഒട്ടിപിടിത്തം നൽകുന്നു, പെയിൻറ് അടരുന്നത് കുറയ്ക്കുന്നു.
അക്രിലിക് പ്രൈമറിൽ നിന്ന് വിപരീതമായി, ബിർള വൈറ്റ് എക്സ്റ്റോകെയർ പ്രൈമറിന് ആപ്ലിക്കേഷന് ശേഷം ക്യുവറിംഗ് ആവശ്യമില്ല, മാത്രമല്ല പ്രയോഗിക്കാൻ എളുപ്പവുമാണ്. ഉയരമുള്ള ചുമരുകളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുകയും ഇതിൻറെ ശ്രേണിയിലെ മികച്ച വെളുപ്പും ഉയർന്ന അതാര്യതയും നൽകുകയും ചെയ്യുന്നു. വിപണിയിലെ ഏതൊരു പ്രൈമറിനേക്കാളും ടോപ്കോട്ടിനോട് 7x * കൂടുതൽ ഒട്ടിപിടിത്തം ഈ പ്രൈമറിനുണ്ട്, അതുവഴി ടോപ്പ്കോട്ടിൻറെ പുറംതൊലി അടരുന്നത് തടയാനാകുന്നു. അവസാനമായി, ഇത് ആർ‌സി‌സി സ്ട്രക്ചറിനെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു, കൂടാതെ അതിൻറെ മികച്ച സവിശേഷതകളെ പ്രധാന ദേശസാൽകൃത ലബോറട്ടറികൾ‌ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമാണ്.
ബിർള വൈറ്റ് എക്‌സ്റ്റോകെയർ പ്രയോഗിക്കുന്നതിന് മുമ്പ് ചുമർ തയ്യാറാക്കാൻ, അഴുക്ക്, പൊടി, എണ്ണ തുടങ്ങിയവയോടൊപ്പം പ്രതലത്തിൽ നിന്ന് ഇളകി കിടക്കുന്ന എല്ലാ പദാർത്ഥങ്ങളും നീക്കംചെയ്യേണ്ടതുണ്ട്. ഇതിനായി, നിങ്ങൾക്ക് ഒരു സാൻഡ്പേപ്പർ, ഒരു ബ്ലേഡ് അല്ലെങ്കിൽ വയർ ബ്രഷ് ഉപയോഗിക്കാം. പെയിൻറ് ചെയ്യുന്നതിന് മുമ്പ്, പ്രതലത്തെ 180 അല്ലെങ്കിൽ 220 എമറി പേപ്പർ ഉപയോഗിച്ച് ഉരയ്ക്കുക, അങ്ങനെ അത് മിനുസമാർന്നതായിത്തീരും.
1 കിലോ ഉൽ‌പന്നത്തിന് 1100 മില്ലി വെള്ളമാണ് ബിർള വൈറ്റ് എക്‌സ്റ്റോകെയറിനായി ശുപാർശ ചെയ്യുന്ന മിക്സിംഗ് അനുപാതം.
സ്ലറി ഉണ്ടാക്കാൻ, ഒരു മെക്കാനിക്കൽ സ്റ്റിറർ കൊണ്ട് 5 മിനിറ്റ് മിക്സിംഗ് നടത്തണം. കൈകൊണ്ട് ചെയ്യുകയാണെങ്കിൽ, ഇത് ഏകദേശം 10-12 മിനിറ്റ് മിക്സ് ചെയ്യണം. അന്തിമഫലമായി ക്രീം പോലെയുള്ള സ്ലറി ആയിരിക്കണം. നിങ്ങളുടെ സ്ലറി തയ്യാറാക്കിക്കഴിഞ്ഞാൽ, മികച്ച പോളിമർ വിതരണം ലഭിക്കുന്നതിനായി 5 മിനിറ്റ് ഇടുക. 3-3.5 മണിക്കൂറിനുള്ളിൽ നിങ്ങൾ ഇത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
നിങ്ങൾ സ്ലറി നന്നായി കലർത്തിക്കഴിഞ്ഞാൽ, പ്രതലത്തിൽ ബിർള വൈറ്റ് എക്സ്റ്റോകെയർ കോട്ട് ഒരേപോലെ പ്രയോഗിക്കുക. ഒരു പെയിൻറിംഗ് ബ്രഷിൻറെ (0.1016 അല്ലെങ്കിൽ 0.127 മീറ്റർ) അല്ലെങ്കിൽ ഒരു റോളറിൻറെ സഹായത്തോടെ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. ടോപ്‌കോട്ട് അടിക്കുന്നതിനുമുമ്പ് ബിർള വൈറ്റ് എക്‌സ്റ്റോകെയറിൻറെ ആദ്യ കോട്ട് കുറഞ്ഞത് 2-3 മണിക്കൂർ ഉണങ്ങാൻ അനുവദിക്കുക.
ബിർള വൈറ്റ് എക്‌സ്റ്റോകെയർ പ്രൈമർ പ്രയോഗിക്കുമ്പോൾ, ചുമർ പ്രതലം നേരത്തെ തന്നെ നനച്ചിട്ടുള്ളതായി ആദ്യം ഉറപ്പാക്കണം. മിക്സിംഗ് അനുപാതമനുസരിച്ച് സ്ലറി തയ്യാറാക്കുകയും 3-3.5 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുകയും വേണം. പ്രയോഗ സമയത്ത് ഉപ പ്രതലം ഈർപ്പമുള്ളതായിരിക്കണം, മാത്രമല്ല, ടോപ്പ്കോട്ട് പ്രയോഗിക്കാതെ വളരെക്കാലം സൂക്ഷിക്കരുത്. നിങ്ങളുടെ പരിരക്ഷക്കായി നിങ്ങൾ സുരക്ഷാ ഗോഗലുകളും അനുയോജ്യമായ നോസ് മാസ്കുകളും ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. അവസാനമായി, ഈ ഉൽ‌പ്പന്നം തണുത്തതും വരണ്ടതുമായ സ്ഥലത്ത് കുട്ടികൾക്ക് എത്താത്ത വിധത്തിൽ സൂക്ഷിക്കുക.
ഇല്ല, ചുമരുകളിലെ നനവ് ആദ്യം ഭേദമാക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് മുമ്പ് ഡാംപ്-പ്രൂഫ് കെമിക്കൽ ജോലികൾ ചെയ്യുന്ന പ്രൊഫഷണലുകളുടെ സഹായം സ്വീകരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇതുവഴി, പ്രശ്നം ആവർത്തിക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.
10 കിലോ ബക്കറ്റ് പായ്ക്കിലും 1 കിലോ 5 കിലോ സെക്കൻഡറി പായ്ക്കുകളിലും ബിർള വൈറ്റ് എക്സോകെയർ ലഭ്യമാണ്.
ഉണ്ട്, ബിർള വൈറ്റ് എക്‌സ്റ്റോകെയർ ഗ്രീൻപ്രോ സ്റ്റാൻഡേർഡിൻറെ ആവശ്യകതകൾ നിറവേറ്റുന്നു, ഒപ്പം ഗ്രീൻപ്രോ സർട്ടിഫിക്കേഷൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
വിഒസി-കൾ (വൊലാറ്റൈൽ ഓർഗാനിക് കണ്ടൻറ്) അസ്ഥിരവും കാർബൺ അടങ്ങിയതുമായ സംയുക്തങ്ങളാണ്, ഇത് വായു മലിനീകരണത്തിനും കൂടാതെ ശ്വസന പ്രശ്നങ്ങൾ, തലവേദന, ചർമ്മത്തിൻറെ പൊള്ളൽ, കണ്ണുകളിൽ നിന്ന് വെള്ളം ഒലിക്കുക, ഓക്കാനം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ചില വി‌ഒ‌സികൾ‌ ക്യാൻ‌സർ‌, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ‌, കരൾ‌ തകരാറുകൾ‌ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ചുറ്റുമുള്ള നിർമ്മാണ സാമഗ്രികളിൽ വിഒസി കൾ ഇല്ലെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്നു.
നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് എക്സ്റ്റോകെയറിൻറെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഇന്ത്യാമാർട്ടിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പരിശോധിക്കാൻ കഴിയും.
സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ
സാക്ഷ്യപത്രങ്ങൾ