ലെവൽ‌പ്ലാസ്റ്റ്

ബിർള വൈറ്റിൻറെ കുടുംബത്തിൽ നിന്നുള്ള "ക്യൂറിംഗ് ഫ്രീ റെഡി-മിക്സ് പ്ലാസ്റ്റർ"

Loading

ലെവൽ‌പ്ലാസ്റ്റ്

ബിർള വൈറ്റിൻറെ കുടുംബത്തിൽ നിന്നുള്ള "ക്യൂറിംഗ് ഫ്രീ റെഡി-മിക്സ് പ്ലാസ്റ്റർ"
അവലോകനം
ലെവൽ‌പ്ലാസ്റ്റ് ഒരു പരിസ്ഥിതി സൌഹൃദ ഉൽ‌പ്പന്നമാണ്, മാത്രമല്ല ഇതിലെ കാർബണൈസേഷൻ വിരുദ്ധ സവിശേഷതകൾ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഇതുകൊണ്ട്, നിങ്ങളുടെ ചുമരുകളിൽ നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും, അത് വർഷങ്ങളോളം പുതുമ നഷ്ടമാകാതെ നിലനിൽക്കുകയും ചെയ്യും ഇന്റീരിയർ, എക്സ്റ്റീരിയർ പ്രതലങ്ങളിൽ ഇത് പ്രയോഗത്തിന് അനുയോജ്യമാണ്.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
ഉയർന്ന ജല പ്രതിരോധം
മികച്ച കംപ്രസ്സീവ് ശക്തി
ക്യൂറിംഗ് ഫ്രീ
ഹാക്കിംഗ് ഫ്രീ *
സവിശേഷതകൾ
 • ക്യുവറിംഗ് രഹിത റെഡി-മിക്സ് പ്ലാസ്റ്റർ മാത്രം
 • ഉയർന്ന ശേഷിയുള്ള ആയതി
 • ഉയർന്ന ഒട്ടൽ ശക്തി
 • ഉയർന്ന കംപ്രസ്സീവ് ശക്തി
 • പോളിമർ-മോഡിഫൈഡ് ഉൽപ്പന്നം
 • കുറഞ്ഞ കാപ്പിലറി ആഗിരണം
 • ജല-പ്രതിരോധശേഷി
നേട്ടങ്ങൾ
 • അധ്വാനവും സമയവും ലാഭിക്കുന്നു
 • ചുമരുകളിലെ വിള്ളലുകൾ ഒഴിവാക്കുന്നു
 • ഫംഗസിൻറെ വളർച്ച തടയുന്നു
 • വെള്ളം കൊണ്ട് ക്യുവറിംഗ് ആവശ്യമില്ല
 • വെള്ളം ഒലിക്കുന്നത് ഒഴിവാക്കുന്നു
പ്രയോഗങ്ങൾ
 • കോൺക്രീറ്റ് ബ്ലോക്കുകൾ
 • മിവാൻ
 • എസിസി
 • ചുവന്ന ഇഷ്ടികകൾ *
 • സീലിംഗ്
 • പ്ലാസ്റ്റർ പ്രതലങ്ങൾ

ശുപാർശചെയ്‌ത കനം വരെ മാത്രം, അതായത്, രണ്ട് ലെയറുകളിൽ 0.025 മീറ്റർ.

The technology used to manufacture this product is ‘Patent Pending’.

സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ പരീക്ഷണ രീതി
1 *കവേറജ് (ചതുരശ്ര മീറ്റർ / കി.ഗ്രാം)@0.005 മീറ്റർ കനം [മിനുസ്സമാർന്നസാധാരണ പ്രതലത്തിൽ] 1.5-2.0 അകത്ത്
2 പോട്ട് ലൈഫ് (മണിക്കൂർ) 1.0-1.5 അകത്ത്
3 ടെൻസൈൽ സ്ട്രെങ്ത് @28 ദിവസം (N/m2) >=0.65 EN 1348
4 വാട്ടർ കാപ്പിലറി ആഗിരണം (മി.ലി.), 30 മിനിറ്റ് @28ദിവസം <=0.80 കാർസ്റ്റൻ ട്യൂബ്
5 കംപ്രസ്സീവ് സ്ട്രെങ്ത് @28 ദിവസം (N/m2) >=10 EN 1015-11
6 ബൾക്ക് സാന്ദ്രത (ഗ്രാം/സെ.മീ.3) 1.3-1.7 അകത്ത്
*ഈ മൂല്യം മിനുസ്സമാർന്ന പ്രതലത്തിലാണ്; എങ്കിലും പ്രതലത്തിന്റെ ടെക്സ്ചർ അനുസരിച്ച് ഇത് മാറാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All
ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റ്ഇത്തരത്തിലുള്ള ആദ്യത്തെ, വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള വാട്ടർ-റെസിസ്റ്റൻറ് പോളിമർ-മോഡിഫൈഡ് ക്യൂറിംഗ്-ഫ്രീ റെഡി-മിക്സ് പ്ലാസ്റ്റർ ആണ്.
വെളുത്തതും വരണ്ടതും അനായാസമായി വീഴുന്ന പൊടി രൂപത്തിൽ ആണ് ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റ് ലഭിക്കുന്നത്
ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റിൽ പ്രധാനമായും ബിർള വൈറ്റ് സിമൻറ്, ഉയർന്ന നിലവാരമുള്ള ക്യൂറിംഗ് ഫ്രീ പോളിമറുകൾ, മിനറൽ ഫില്ലറുകൾ, പ്രത്യേക രാസവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.
ബ്ലോക്ക് വർക്ക്, ബ്രിക്ക് വർക്ക് **, കോൺക്രീറ്റ്, പരുക്കൻ പ്ലാസ്റ്റർ, സീലിംഗ് എന്നിവയിൽ ബിർള വൈറ്റ് ലെവൽപ്ലാസ്റ്റ് നേരിട്ട് പ്രയോഗിക്കാൻ കഴിയും. ഈ പ്രതലങ്ങൾക്ക് പുറമെ, പി‌ഒ‌പി പണ്ണിംഗിനായി പ്ലാസ്റ്റർ ചുമരുകളിലും ഇത് പ്രയോഗിക്കാവുന്നതാണ്.

** (ശുപാർശചെയ്‌ത കനം വരെ, അതായത് 0.025 മീറ്റർ വരെ, രണ്ട് ലെയറുകളിൽ.)
ഇല്ല, ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റിന് വെള്ളം കൊണ്ടുള്ള ക്യൂറിംഗ് ആവശ്യമില്ല. എന്നിരുന്നാലും, പ്രതലത്തിൽ അതിൻറെ പ്രയോഗത്തിന് മുമ്പായി നനച്ചുകൊടുക്കണം, കാരണം ഇത് ഉപപ്രതലവുമായി ശക്തമായ ബോണ്ടിംഗ് നൽകാൻ സഹായിക്കുന്നു.
അതെ, ശരിയായതും ഒരേ തരത്തിലുള്ളതുമായ മിശ്രിതം ലഭിക്കുന്നതിനായി ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റും വെള്ളവും കലർത്താൻ ഒരു മെക്കാനിക്കൽ സ്റ്റിറർ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് ഒരു മെക്കാനിക്കൽ സ്റ്റിറർ ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഇത് കൈകൾ കൊണ്ടും മിക്‌സ് ചെയ്യാനാകും.
ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റിൻറെ പ്രയോഗത്തിനായി, ഒരു പുട്ടി ബ്ലേഡ് / സ്പാറ്റുല, ഗുർ‌മാല, പ്ലംബ് ബോബ്, അലുമിനിയം ഫ്ലോട്ട് എന്നിവ ആവശ്യമാണ്
ഇത് പൂർണ്ണമായും അടിസ്ഥാന പ്രതലത്തിലെ ലെവൽ വ്യത്യാസത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, രണ്ട് കോട്ട് പ്രയോഗിക്കുക. അതിനുശേഷം ഒന്നോ രണ്ടോ കോട്ട് ബിർള വൈറ്റ് വാൾ കെയർ പുട്ടി അടിച്ചു കൊടുത്താൽ വെളുത്തതും മിനുസമാർന്നതും തിളക്കമുള്ളതുമായ ഫിനിഷ് ഉറപ്പാക്കാം.
0.02 മീറ്റർ കനം വരെ ബിർള വൈറ്റ് ലെവൽപ്ലാസ്റ്റ് പ്രയോഗിക്കാം. എന്നാൽ ഇത് പാളികൾ ആയി പ്രയോഗിക്കണം. സാധാരണയായി, ഓരോ ഘട്ടം ഘട്ടമായി, ഓരോ ഘട്ടത്തിലും പരമാവധി 0.06 മീറ്റർ കനം വരെ പ്രയോഗിക്കാൻ ശുപാർശ ചെയ്യുന്നു.
ഇല്ല, ബിർള വൈറ്റ് ലെവൽപ്ലാസ്റ്റ് ബിർള വൈറ്റ് വാൾ കെയർ പുട്ടിയുടെ പകരക്കാരനല്ല. ആദ്യത്തേത് ഒരു വാൾ പ്ലാസ്റ്ററായി പ്രവർത്തിക്കുമ്പോൾ, രണ്ടാമത്തേത് നിങ്ങളുടെ പെയിൻറിനായി ഒരു അടിത്തറ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ആദ്യം ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റ് പ്രയോഗിക്കുകയും അതിനു ശേഷം മിനുസവും തിളക്കവുമുള്ള ഫിനിഷിംഗിനായി ബിർള വാൾ‌കെയർ പുട്ടി പ്രയോഗിക്കുകയും ചെയ്യുക.
ഉപയോഗിക്കാം, ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റിന് സവിശേഷമായ ഒരു ഫോർമുലയുണ്ട്, അത് നനവുള്ള ചുമരുകൾക്ക് അനുയോജ്യമാക്കുന്നു. എന്നിരുന്നാലും, ചുവരിൽ പ്രയോഗിക്കുന്നതിന് മുമ്പ് പ്രതലം ശരിയായി നനഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത് ഉയർന്ന കവറേജും പ്രതലത്തിൽ മികച്ച രീതിയിൽ ഒട്ടിപിടിക്കുന്നു എന്നും ഉറപ്പാക്കുന്നു.
ഉണ്ട്, ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റ് ശ്വസിക്കാൻ കഴിയുന്ന ഒരു പ്രതലം നൽകുന്നു, മാത്രമല്ല കുടുങ്ങിയ ഈർപ്പം പുറത്തുപോകാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് ചുമരിനെ വരണ്ടതും വൃത്തിയുള്ളതുമായി നിലനിർത്തുന്നു.
കവറേജ് പൂർണ്ണമായും പ്രതലത്തിൻറെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, ഒരു സാമാന്യവൽക്കരണമെന്ന നിലയിൽ, ബിർള വൈറ്റ് ലെവൽപ്ലാസ്റ്റിൻറെ അനുയോജ്യമായ കവറേജ് 20 കിലോഗ്രാമിന് 8 മില്ലീമീറ്റർ കട്ടിക്ക് 2.6 ചതുരശ്ര മീറ്റർ ആണ്.
ബിർള വൈറ്റ് വാൾകെയർ പുട്ടിയുടെ അടിസ്ഥാന കോട്ട് ആയി ബിർള വൈറ്റ് ലെവൽപ്ലാസ്റ്റ് ഉപയോഗിക്കാം. പ്രതലത്തിൽ പുട്ടി ഉപയോഗിച്ച് പൂർത്തിയാക്കിയാൽ, ഏത് തരത്തിലുള്ള ബ്രാൻഡഡ് പെയിന്റും ചുമരിൽ ഉപയോഗിക്കാവുന്നതാണ്.
അതെ, ബിർള വൈറ്റ് ലെവൽ‌പ്ലാസ്റ്റ് ഇത്തരത്തിലുള്ള ഒരു മെറ്റീരിയലാണ്, മാത്രമല്ല ഇത് അകത്തും പുറത്തുമുള്ള പ്രയോഗത്തിന് അനുയോജ്യമാണ്.
പോർട്ട് ലാൻഡ് സിമൻറ്, മണൽ, പോളിമർ എന്നിവയുടെ പ്രീമിക്സ്ഡ് ഉൽ‌പ്പന്നമായ സിമൻറ് അടിസ്ഥാനമാക്കിയുള്ള പോളിമർ മോഡിഫൈഡ് പ്ലാസ്റ്ററാണ് റെഡി മിക്സ് പ്ലാസ്റ്റർ. പരമ്പരാഗത സൈറ്റ്-മിക്സഡ് സാൻഡ് സിമൻറ് പ്ലാസ്റ്റർ ഉപയോഗിക്കുന്ന സമയം ഇത് കുറയ്ക്കുന്നു, കാരണം അതിന്റെ എല്ലാ ഘടകങ്ങളും പ്രീമിക്സുചെയ്ത് വെള്ളം കലർത്തി ഉപയോഗിക്കാൻ തയ്യാറാണ്. ഇഷ്ടികകൾ, ബ്ലോക്കുകൾ, കോൺക്രീറ്റ് ഉപരിതലങ്ങൾ എന്നിവയ്ക്ക് മുകളിലുള്ള ആന്തരികവും ബാഹ്യവുമായ മതിലുകൾക്കായി ഇത് ഉപയോഗിക്കുന്നു
ക്യൂറിംഗ് ഫ്രീ റെഡി-മിക്സ് പ്ലാസ്റ്ററാണ് ബിർള വൈറ്റ് ലെവൽപ്ലാസ്റ്റ്. വെളുത്ത സിമൻറ് അധിഷ്ഠിത വാട്ടർ-റെസിസ്റ്റന്റ് പോളിമർ മോഡിഫൈഡ് റെഡി-മിക്സ് പ്ലാസ്റ്ററാണ്. ഏറ്റവും ഉയർന്ന കംപ്രസ്സീവ് കരുത്തും ടെൻ‌സൈൽ അഡിഷനും. ഇഷ്ടികകൾ, ബ്ലോക്കുകൾ, മേൽത്തട്ട്, പ്ലാസ്റ്റർ ഉപരിതലങ്ങൾ, കോൺക്രീറ്റ് ഉപരിതലങ്ങൾ എന്നിവയ്ക്ക് മുകളിലായി ഇത് ആന്തരികവും ബാഹ്യവുമായ ചുവരുകളിൽ പ്രയോഗിക്കുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ
Ready Mix Plaster