റീ പെയിൻറ് പുട്ടി

ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി ഉപയോഗിച്ച് പൊടി രഹിതമായി * 38% * വേഗത്തിൽ നിങ്ങളുടെ ചുമരുകൾ പെയിൻറ് ചെയ്യുക, അവയ്ക്ക് ഗ്ലാസി ഫിനിഷ് നൽകുക.

Loading

റീ പെയിൻറ് പുട്ടി

ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി ഉപയോഗിച്ച് പൊടി രഹിതമായി * 38% * വേഗത്തിൽ നിങ്ങളുടെ ചുമരുകൾ പെയിൻറ് ചെയ്യുക, അവയ്ക്ക് ഗ്ലാസി ഫിനിഷ് നൽകുക.
അവലോകനം
ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി നിങ്ങളുടെ പെയിൻറിംഗ് ആവശ്യങ്ങൾക്കനുസൃതമായി നിർമ്മിച്ചതാണ്! ഇത് പെയിൻറിംഗ് പ്രക്രിയയിൽ 38% * സമയം ലാഭിക്കുകയും പൊടിരഹിത * അനുഭവം നൽകുകയും ചെയ്യുന്നു!
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
62% കൂടുതൽ അഡ്ഹഷൻ *
താരതമ്യേന ഡെസ്റ്റ് ഫ്രീ *
38% സമയം ലാഭം *
സവിശേഷതകൾ
 • സാധാരണ പുട്ടിയേക്കാൾ ടോപ്പ് കോട്ടിൽ 62% കൂടുതൽ ശക്തിയിൽ ഒട്ടുന്നു
 • സാധാരണ പുട്ടിയേക്കാൾ 2 മടങ്ങ് കൂടുതൽ വെള്ളം പ്രതിരോധിക്കും
 • ഉയർന്ന ഈട്
 • വിഒസി ഒട്ടും ഇല്ല
നേട്ടങ്ങൾ
 • പെയിൻറിംഗ് പ്രക്രിയയിൽ 38% * സമയം വരെ ലാഭിക്കുന്നു
 • പൊടിരഹിത * പെയിൻറിംഗ് അനുഭവം നൽകുന്നു
 • എല്ലാത്തരം പെയിന്റുകളെയും പരിരക്ഷിക്കുന്നു
 • പ്രൈമർ ആവശ്യമില്ല
പ്രയോഗങ്ങൾ
 • ഉൾവശത്തെ ചുമരുകൾ
 • പുറംവശത്തെ ചുമരുകൾ

The technology used to manufacture this product is ‘Patent Pending’.

സാങ്കേതിക സവിശേഷതകൾ
Sr. No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ പരീക്ഷണ രീതി
1 *കവേറജ് (ചതുരശ്ര മീറ്റർ / കി.ഗ്രാം/ രണ്ട് കോട്ട്)@0.005 മീറ്റർ കനം [മിനുസ്സമാർന്നസാധാരണ പ്രതലത്തിൽ] 1.48-1.76 അകത്ത്
2 പോട്ട് ലൈഫ് (മണിക്കൂർ) 3.0-3.5 അകത്ത്
3 ടെൻസൈൽ അഡ്ഹെഷൻ സ്ട്രെങ്ത് @28 ദിവസം (N/m2) >=1.0 EN 1348
4 വാട്ടർ കാപ്പിലറി ആഗിരണം (മി.ലി.), 30 മിനിറ്റ് @28ദിവസം <=0.80 കാർസ്റ്റൻ ട്യൂബ്
5 കംപ്രസ്സീവ് സ്ട്രെങ്ത് @28 ദിവസം (N/m2) 3.5-7.5 EN 1015-11
6 ബൾക്ക് സാന്ദ്രത (ഗ്രാം/സെ.മീ.3) 0.85-1.05 അകത്ത്
*ഈ മൂല്യം മിനുസ്സമാർന്ന പ്രതലത്തിലാണ്; എങ്കിലും പ്രതലത്തിന്റെ ടെക്സ്ചർ അനുസരിച്ച് ഇത് മാറാം.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All
പുതിയ പെയിൻറ് എന്നത് ചുമരു നിർമ്മിച്ച ശേഷം പുതുതായി പെയിൻറ് ചെയ്യുമ്പോഴാണ്, എന്നാൽ കുറച്ച് സമയം കഴിഞ്ഞ് ചെയ്യുന്നതാണ് വീണ്ടും പെയിൻറ് അഥവാ റീപെയിൻറ് എന്നു പറയുന്നത്. സാധാരണയായി, ആളുകൾ 3-4 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പെയിൻറിംഗ് നടത്തുന്നത് പലപ്പോഴും, പെയിൻറ് മങ്ങുക, പോളയ്ക്കുക ഫ്ലേക്കിംഗ് തുടങ്ങിയവയാണ് പെയിൻറ് ചെയ്യാനുള്ള കാരണം.
കുറച്ചു നാളുകൾക്ക് മുമ്പ്, ശരിയായി പറഞ്ഞാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പെയിൻറ് ചെയ്ത ചുമരുകളിൽ പുട്ടി കോട്ടുകൾ പ്രയോഗിക്കുന്നത് റീപെയിൻറിംഗ് പ്രക്രിയയിൽ ഉൾപ്പെടുന്നു. പുതിയ പെയിൻറിംഗിനേക്കാൾ റീപെയിൻറിംഗിൽ നടപടിക്രമങ്ങൾ കുറവാണ്, കാരണം ബേസ് വീണ്ടും തയ്യാറാക്കേണ്ടതില്ല. സാധാരണയായി, പുതിയ പെയിൻറിൽ ചുമർ പൂശുന്നതിനുമുമ്പ് ചുമരിൽ അപൂർണ്ണതകൾ ഉണ്ടെങ്കിൽ അവ ശരിയാക്കപ്പെടുന്നതാണ്
ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ളതും ഉയർന്ന രീതിയിൽ ഒട്ടിപിടിക്കുന്ന ഘടകങ്ങൾ ഉള്ളതുമായ പ്രീമിയം ഗുണനിലവാരമുള്ള പുട്ടിയാണ്. ശരിയായ രീതിയിൽ പ്രതലം തയാറാക്കിയതിനുശേഷം പഴയതും കേടായതും പെയിൻറ് ചെയ്തതുമായ ചുമരുകളിൽ നേരിട്ട് പ്രയോഗിക്കാൻ ഇതിൻറെ ആയതി ശക്തിയും ഉപപ്രതലവുമായുള്ള മികച്ച ബോണ്ടിംഗും നിങ്ങളെ പ്രാപ്‌തമാക്കുന്നു. മാത്രമല്ല, ഇത് വെൺമ കൂടുതലുള്ളതാണ്, ജലത്തെ പ്രതിരോധിക്കും, കൂടാതെ പ്രൈമർ കോട്ടുകൾ ആവശ്യമില്ല. ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി പെയിൻറിംഗ് പ്രക്രിയയിൽ 38% * സമയം ലാഭിക്കും, മാത്രമല്ല ഇത് പൊടിരഹിതവുമാണ് *
സാധാരണ പുട്ടി കൊണ്ട് പ്രവർത്തിക്കുമ്പോൾ, പുട്ടി കോട്ടിന് മുമ്പും പുട്ടി കോട്ടിന് ശേഷവും നിങ്ങൾ ഒരു പ്രൈമർ കോട്ട് പ്രയോഗിക്കേണ്ടതുണ്ട്. ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി ഉപയോഗിച്ച്, നിങ്ങൾക്ക് ഈ ഘട്ടം മൊത്തത്തിൽ ഒഴിവാക്കാനാകും, ഇത് സമയവും മൊത്തത്തിലുള്ള ചെലവും ലാഭിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാകുന്നു.

ക്രമ നമ്പർ. പരമ്പരാഗതമായ റീപെയിന്റിംഗ് പ്രക്രിയ ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി പ്രോസസ്സ്
1 പഴയ പെയിൻറ് ചുരണ്ടുക ഇളകിയ കണങ്ങൾ നീക്കംചെയ്യുക
2 അയഞ്ഞ കണങ്ങൾ നീക്കംചെയ്യുക ചുമര് മുൻകൂട്ടി നനയ്ക്കുക
3 ഒരു കോട്ട് പ്രൈമർ പ്രയോഗിക്കുക മുഴുവൻ ചുവരിലും ബിർള വൈറ്റ് റീ-പെയിൻറ് പുട്ടിയുടെ ആദ്യ കോട്ട് പ്രയോഗിക്കുക
4 ആവശ്യമുള്ളിടത്ത് സാധാരണ പുട്ടി കൊണ്ട് പാച്ച് വർക്ക് ചെയ്യുക പുട്ടി ബ്ലേഡ് ഉപയോഗിച്ച് സ്ക്രാച്ച് നീക്കംചെയ്യുക
5 പാച്ച് വർക്ക് ഒരേ ലെവലിലാക്കാൻ സാന്ഡ് പേപ്പർ കൊണ്ട് ഉരയ്ക്കുക ബിർള വൈറ്റ് റീ-പെയിന്റ് പുട്ടിയുടെ രണ്ടാമത്തെ കോട്ട് പ്രയോഗിക്കുക
6 സാധാരണ പുട്ടിയുടെ രണ്ടാമത്തെ കോട്ട് പ്രയോഗിക്കുക പെയിൻറ്
7 ചുമര് വീണ്ടും സാന്ഡ് ചെയ്യുക  
8 രണ്ടാമത്തെ കോട്ട് പ്രൈമർ പ്രയോഗിക്കുക  
9 പെയിൻറ് ചെയ്യുക  
ബിർള വൈറ്റ് റീ-പെയിൻറ് പുട്ടിക്ക് അക്രിലിക് പുട്ടിയേക്കാൾ ഉയർന്ന ഒട്ടൽ ശേഷിയും കരുത്തുള്ള ആയതിയും ഉണ്ട്, ഇത് ഗ്ലാസി ഫിനിഷ് നൽകാൻ സഹായിക്കുന്നു.
ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി പ്രയോഗിക്കുന്നതിന് മുമ്പ് പ്രീ-വെറ്റിംഗ് പ്രധാനമാണ്, കാരണം ഇത് ജോലി മികച്ച രീതിയിൽ നടപ്പാക്കക്കുന്നതിനും ഉപ പ്രതലവുമായി ഉയർന്ന ബോണ്ടിംഗ് ലഭിക്കുന്നതിനും അത്യാവശ്യമാണ്.
പുട്ടി പൌഡറിൻറെ 45% ശുദ്ധജലം ചേർക്കുന്നതാണ് മിക്സിംഗ് അനുപാതം. അതിനാൽ, സാധാരണയായി, നിങ്ങൾ 1 കിലോ ബിർള വൈറ്റ് റീ-പെയിൻറ് പുട്ടിയിലേക്ക് ചേർക്കാൻ 450 മില്ലി വെള്ളം ആവശ്യമാണ്.
ഒരു മെക്കാനിക്കൽ സ്റ്റിറർ ഉപയോഗിച്ച് 3-5 മിനിറ്റ് ഈ ഉൽപ്പന്നത്തിൻറെ മിക്സിംഗ് നടത്തണം. അല്ലെങ്കിൽ നിങ്ങൾക്ക് ഇത് 10-15 മിനുട്ട് കൈകൾ കൊണ്ടും മിക്സ് ചെയ്യാം. അന്തിമ ഉൽ‌പ്പന്നം ഒരു ക്രീം സ്ഥിരതയിൽ ആയിരിക്കണം. മികച്ച ഫലങ്ങൾക്കായി, നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം 5 മിനിറ്റ് സ്ലറി അങ്ങനെ തന്നെ വയ്ക്കുന്നത് നല്ലതാണ്. മിക്സ് ചെയ്തത്തിനു ശേഷം 3-3.5 മണിക്കൂറിനുള്ളിൽ നിങ്ങൾ സ്ലറി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ അത് ഉറയ്ക്കാൻ തുടങ്ങും
 • ഈ ഉൽപ്പന്നത്തിൻറെ പ്രയോഗത്തിന് പുട്ടി ബ്ലേഡ് ഉപയോഗിക്കേണ്ടതാണ്. ഉപയോഗിക്കുന്നതിന് മുമ്പ് സ്ലറി നന്നായി ഇളക്കേണ്ടത് പ്രധാനമാണ്. പ്രയോഗ സമയത്ത് ഉപ പ്രതലത്തിൻറെ താപനില 40 ഡിഗ്രി സെൻറിഗ്രേഡിൽ കൂടുതലല്ലെന്നും ഉറപ്പാക്കണം.
 • ആദ്യത്തെ കോട്ടിൻറെ പ്രയോഗത്തിനുശേഷം കുറഞ്ഞത് 3 മണിക്കൂറെങ്കിലും നിങ്ങളുടെ ചുമർ ഉണങ്ങാൻ അനുവദിക്കുക. ഉണങ്ങികഴിഞ്ഞാൽ, ചുമരിലെ അയഞ്ഞ കണങ്ങളെല്ലാം തുടച്ചു നീക്കുക ഇതിനായി, നനഞ്ഞ സ്പോഞ്ച് ഉപയോഗിക്കുകയോ പുട്ടി ബ്ലേഡ് സൌമ്യമായി തടവുകയോ ചെയ്യാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
 • ആദ്യത്തെ കോട്ട് പൂർണ്ണമായും ഉണങ്ങുകയും ഇളകിയ കണങ്ങളെല്ലാം നീക്കുകയും ചെയ്ത ശേഷം, രണ്ടാമത്തെ കോട്ട് പ്രയോഗിച്ച് മുഴുവൻ നടപടിക്രമങ്ങളും ആവർത്തിക്കുക. രണ്ട് കോട്ടിൻറെയും കൂടി ആകെ കനം പരമാവധി 0.0015 മീറ്ററാണെന്ന് ഉറപ്പാക്കുക.
 • ഇതിനു ശേഷം, പെയിൻറ് പ്രയോഗിക്കുന്നതിന് മുമ്പ് 10-12 മണിക്കൂർ പ്രതലം ഉണങ്ങാൻ അനുവദിക്കുക.
 • ഏതെങ്കിലും തരത്തിലുള്ള പെയിൻറ് പ്രയോഗിക്കുന്നതിന് മുമ്പ് ലെവൽ വ്യത്യാസം നീക്കംചെയ്യേണ്ടതുണ്ടെങ്കിൽ, 500 നമ്പറിൽ കുറയാത്ത വളരെ മികച്ച വാട്ടർപ്രൂഫിംഗ് എമറി പേപ്പർ ഉപയോഗിച്ച് പ്രതലത്തെ സൌമ്യമായി നിരപ്പാക്കുക. ഇതിലൂടെ ഒരു ഗ്ലാസ്സി വൈറ്റ് സർഫസ് ഫിനിഷ് ലഭിക്കുന്നതാണ്.
ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി പ്രയോഗിക്കുമ്പോൾ, ചുമർ പ്രതലം നേരത്തെ നനച്ചിട്ടുള്ളതായി നിങ്ങൾ ആദ്യം ഉറപ്പാക്കണം. ക്രീം സ്ഥിരത ഉള്ളത് ആണെന്നും സൂചിപ്പിച്ച അനുപാതത്തിന് അനുസൃതമാണെന്നും ഉറപ്പാക്കുക. 3-3.5 മണിക്കൂറിനുള്ളിൽ ഉപയോഗിച്ച് തീർക്കാവുന്ന അളവ് സ്ലറിയേ തയ്യാറാക്കാവൂ, കാരണം കൂടുതൽ സമയം ഇരുന്നാൽ സ്ലറി ഉറയ്ക്കാൻ തുടങ്ങും. പുട്ടി ഏതെങ്കിലും വിഴുങ്ങുവാനിടയായാൽ ഉടൻ വൈദ്യസഹായം തേടുക. അവസാനമായി, ഈ ഉൽ‌പ്പന്നം തണുത്തതും വരണ്ടതുമായ സ്ഥലത്ത് കുട്ടികൾക്ക് എത്താത്ത വിധത്തിൽ സൂക്ഷിക്കുക.
ഉണ്ട്, ബിർള വൈറ്റ് റീ-പെയിൻറ് പുട്ടി ഗ്രീൻപ്രോ സ്റ്റാൻഡേർഡിൻറെ ആവശ്യകതകൾ നിറവേറ്റുന്നു, കൂടാതെ ഗ്രീൻപ്രോ സർട്ടിഫിക്കേഷൻ യോഗ്യതയും നേടിയിട്ടുണ്ട്.
നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് റീ-പെയിൻറ് പുട്ടിയുടെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഇന്ത്യാമാർട്ടിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങളുടെ കാറ്റലോഗ് പരിശോധിക്കാൻ കഴിയും.
സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ