വാൾകെയർ പുട്ടി
നിങ്ങളുടെ ചുമരുകൾക്ക് യഥാർത്ഥ നിറം വേണോ? ബിർള വൈറ്റ് വാൾകെയർ പുട്ടി വാങ്ങുക - ഇന്ത്യയുടെ യഥാർത്ഥവും ഏറ്റവും വെൺമയുള്ളതുമായ പുട്ടി!
വാൾകെയർ പുട്ടി
നിങ്ങളുടെ ചുമരുകൾക്ക് യഥാർത്ഥ നിറം വേണോ? ബിർള വൈറ്റ് വാൾകെയർ പുട്ടി വാങ്ങുക - ഇന്ത്യയുടെ യഥാർത്ഥവും ഏറ്റവും വെൺമയുള്ളതുമായ പുട്ടി!
വാൾകെയർ പുട്ടി അവലോകനം
ബിർള വൈറ്റ് വാൾകെയർ പുട്ടി ഇന്ത്യയുടെ യഥാർത്ഥവും ഏറ്റവും വെൺമയുമുള്ള പുട്ടി എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള, ജല-പ്രതിരോധശേഷിയുള്ള, വൈറ്റ് വാൾ പുട്ടിയാണ്, ഇത് കെട്ടിട പ്രതലങ്ങളുമായി ശക്തമായ ബോണ്ടിംഗ് ഉറപ്പാക്കുന്നു, ഒപ്പം സ്മൂത്ത് ഫിനിഷ്, വിപുലമായ കവറേജ്, മികച്ച റിഫ്രാക്റ്റീവ് സൂചിക, പെയിൻറുമായുള്ള ഉപയോഗ രമ്യത എന്നിവയും പ്രദാനം ചെയ്യുന്നു ഇതിൻറെ അദ്വിതീയ ഫോർമുലയിൽ എക്‌സ്ട്രാ എച്ച്പി പോളിമറുകളുണ്ട്, ഇത് ഈർപ്പം അകറ്റിനിർത്തുകയും ഫ്ലേക്കിംഗ് അഥവാ പൊറ്റ ഇളകൽ ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ, വരും വർഷങ്ങളിലും നിങ്ങളുടെ സ്വപ്ന ഭവനത്തിൻറെ ഇന്റീരിയറുകൾ ഭംഗിയോടെ നിലനിൽക്കുമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം.
വകഭേദങ്ങൾ
Rose Putty
Wallcare Putty Regular
Wallcare Putty Regular
ഉൽപ്പന്ന സവിശേഷതകൾ
പ്രകൃതി സൗഹൃദം
ഫ്ലേക്കിംഗ് തടയുന്നു
മിനുസമായ ഫിനിഷ്
ജല പ്രതിരോധം
സവിശേഷതകൾ
 • ഉയർന്ന വെൺമ
 • മെച്ചപ്പെട്ട ഒട്ടിപിടിത്തം, ഈട്
 • ആപ്ലിക്കേഷനുശേഷം ക്യുവറിംഗ് ആവശ്യമില്ല
 • നിറത്തിൻറെ യഥാർത്ഥ ടോൺ
 • അധിക എച്ച്പി പോളിമറുകൾ കാരണം ജലത്തെ പ്രതിരോധിക്കും
 • അംഗീകൃത ഹരിത ഉൽപ്പന്നം
 • സീറോ വി‌ഒ‌സികൾ
 • ആൻറി -കാർബണേഷൻ ഘടകങ്ങൾ
നേട്ടങ്ങൾ
 • അടരുകളെ തടയുന്നു
 • പൂപ്പലിൻറെയും പായലിൻറെയും വളർച്ച തടയുന്നു
 • പെയിൻറ് ചെയ്ത പ്രതലത്തിലെ നനവിനെ പ്രതിരോധിക്കുന്നു
 • പെയിന്റുകളുടെ ഉപഭോഗം കുറയ്ക്കുന്നു
 • ബേസുമായി ശക്തമായി ബന്ധിപ്പിക്കുന്നു
 • യഥാർത്ഥകളര്‍ടോണ്‍ നൽകുന്നു
 • അതിൽ ഏതു തരത്തിലുള്ള പെയിന്റ് അല്ലെങ്കിൽ ഡിസ്റ്റംപർ പ്രയോഗവും നടത്താവുന്നതാണ്
 • പ്രതലത്തിന് മിനുസമാർന്നതും തിളക്കമുള്ളതുമായ ഫിനിഷ് നൽകുന്നു
പ്രയോഗങ്ങൾ
 • ഉൾവശത്തെ ചുമരുകൾ
 • പുറംവശത്തെ ചുമരുകൾ
 • ചുമർ ഭാഗങ്ങൾ
 • ചുമരുകൾ വീണ്ടും പെയിൻറ് ചെയ്യുന്നതിന്
സാങ്കേതിക സവിശേഷതകൾ
ഗുണവിശേഷങ്ങൾ യൂണിറ്റ് സവിശേഷതകൾ പരീക്ഷണ രീതി റഫറൻസിനായി എച്ച്ഡിബി സിംഗപ്പൂർ പ്രകാരം പരീക്ഷണ രീതി
Tensile Adhesion Strength @ 28 days N/m2 > 1.0 EN 1348 > 0.8 EN 1348
Compressive Strength @ 28 days N/m2 3.5-7.5 EN 1015-11 7.12 EN 1015-11
Setting Time *
Initial
Final
min >= 100
<=500
EN 196 < 360
<500
EN 196
Water Absorption@ 28 days for 24 hrs ml <= 0.8 Karsten Tube --- Karsten Tube
Water Absorption Coefficient kg/m2 .h1/2 <= 1.0 DIN 52617 --- DIN 52617
Water Retentivity % >= 98 DIN 18555-7 >= 95 DIN 18555-7
* Depend upon ambient temperature & atmospheric condition.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
നിങ്ങളുടെ ചുമർ പെയിൻറിന് പരിരക്ഷ നൽകുന്ന അധിക എച്ച്പി പോളിമറുകളുള്ള വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള വാട്ടർ റെസിസ്റ്റൻറ് ബേസ് കോട്ടാണ് ബിർള വൈറ്റ് വാൾകെയർ പുട്ടി.
ബിർള വൈറ്റ് വാൾകെയർ പുട്ടിയിൽ ബിർള വൈറ്റ് സിമൻറ്, എക്സ്ട്രാ ഹൈഡ്രോഫോബിക് പോളിമർ, നിങ്ങളുടെ ചുമരുകൾക്ക് സ്മൂത്ത് ഫിനിഷ് നൽകുന്ന ചില പ്രത്യേക രാസവസ്തുക്കൾ, മിനറൽ ഫില്ലറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ബിർള വൈറ്റ് വാൾ കെയർ പുട്ടി രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്: വാൾ കെയർ പുട്ടിയും വാൾ ലെവലിംഗ് പുട്ടി എം‌എഫും (മാറ്റ് ഫിനിഷ്). പ്രതലത്തിലെ കയറ്റിറക്കം (എന്തെങ്കിലുമുണ്ടെങ്കിൽ) മറയ്ക്കുന്നതിന് പ്രതലത്തിലെ ആദ്യത്തെ കോട്ടായി എംഎഫ് ഉപയോഗിക്കുന്നു, കൂടാതെ 0.0015 മീറ്റർ വരെ കനമുള്ള വാൾ കെയർ പുട്ടി പ്രയോഗിച്ചുകൊണ്ട് ഫൈനൽ ഫിനിഷിംഗ് നടത്തുന്നു.
കോട്ടിൻറെ എണ്ണം പ്രതലത്തിൻറെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ബിർള വൈറ്റ് വാൾ‌ കെയർ‌ പുട്ടി (എം‌എഫ്) വാൾ ​​ലെവലിംഗ് പുട്ടിയുടെ 1-2 കോട്ട് കയറ്റിറക്കം ലെവൽ ചെയ്യാൻ ആവശ്യമാണ്. തുടർന്ന് വാൾ‌കെയർ‌ പുട്ടിയുടെ 1-2 കോട്ടുകൾ‌ ഫിനിഷിംഗ് കോട്ടായി അടിക്കണം
പൊടി, ഗ്രീസ്, എണ്ണ, കറ അല്ലെങ്കിൽ ഏതെങ്കിലും ഇളകിയ പദാർത്ഥങ്ങൾ ഇല്ലാത്ത ഏത് തരത്തിലുള്ള പ്ലാസ്റ്റർ / ആർ‌സി‌സി / കോൺക്രീറ്റ് പ്രതലത്തിലും ബിർള വൈറ്റ് വാൾകെയർ പുട്ടി പ്രയോഗിക്കാൻ കഴിയും.
അതെ, ബിർള വൈറ്റ് വാൾകെയർ പുട്ടി പ്രയോഗിക്കുന്നതിന് മുമ്പ് ചുമർ നനയ്ക്കുന്നത് നല്ല ഫലം കിട്ടാൻ ഉചിതമാണ്. ഇത് ഉയർന്ന ബോണ്ടിംഗ് ശക്തി, എളുപ്പത്തിലുള്ള ജോലി നടപ്പാക്കൽ, ഉയർന്ന കവറേജ് എന്നിവ ഉറപ്പാക്കുന്നു.
ബിർള വൈറ്റ് വാൾകെയർ പുട്ടി ലെവലിംഗ് മെറ്റീരിയലായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ചുമരിലെ ലെവൽ വ്യത്യാസ പ്രശ്‌നങ്ങൾ‌ക്കായി, നിങ്ങൾക്ക് ഈ ഉൽ‌പ്പന്നത്തിൻറെ മറ്റൊരു പതിപ്പ്, ബിർള വൈറ്റ് വാൾ‌കെയർ‌ പുട്ടി (എംഎഫ്) ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ചതിനു ശേഷം ബിർള വൈറ്റ് വാൾകെയർ പുട്ടി ഉപയോഗിക്കാം.
ബിർള വൈറ്റ് വാൾ കെയർ പുട്ടിക്ക് പ്രയോഗ ശേഷം ക്യൂറിംഗ് ആവശ്യമില്ല.
കവറേജ് ഏരിയ പ്രതലത്തിൻറെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു, എന്നിരുന്നാലും, ഒരു സാമാന്യവൽക്കരണമെന്ന നിലയിൽ, ബിർള വൈറ്റ് വാൾ കെയർ പുട്ടിയുടെ കവറേജ് വിസ്തീർണ്ണം കിലോഗ്രാമിന് 1.86-2.04 ച. മീറ്റർ ആണ്.
ജലത്തെ പ്രതിരോധിക്കുന്നത് കൊണ്ടും പ്രൈമർ കോട്ട് ആവശ്യമില്ലാത്തതുമായതിനാൽ പ്ലാസ്റ്റർ ഓഫ് പാരീസിനേക്കാൾ (പിഒപി) ബിർള വൈറ്റ് വാൾകെയർ പുട്ടി മികച്ച ഓപ്ഷനാണ്. അതേ സമയം പിഒപിക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യാനും ഒപ്പം ഈർപ്പം ഉൾക്കൊള്ളാനും ഇടയാക്കും, മാത്രമല്ല, അത് പ്രയോഗിക്കാൻ ഒരു കോട്ട് പ്രൈമറും ആവശ്യമാണ്.
ബിർള വൈറ്റ് വാൾകെയർ പുട്ടി വരണ്ട സ്ഥലത്ത് സൂക്ഷിക്കണം.
ബിർള വൈറ്റ് വാൾകെയർ പുട്ടിക്ക് കാലഹരണപ്പെടൽ തീയതിയില്ല, പക്ഷേ നിർമ്മാണ തീയതി മുതൽ 6 മാസത്തിനുള്ളിൽ ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു.
ഒരു സാധാരണ വാൾ പുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ബിർള വൈറ്റ് വാൾകെയർ പുട്ടി ഒരു മികച്ച ഉൽപ്പന്നമാണ്. ഇത് വില വ്യത്യാസത്തിന് കാരണമാകും. നിങ്ങളുടെ നിർമ്മാണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വാൾകെയർ പുട്ടിയുടെ ചെലവ് കണ്ടെത്താൻ ഞങ്ങളുടെ കോസ്റ്റ് കാൽക്കുലേറ്റർ ഉപയോഗിക്കുക.
ഉണ്ട്, ബിർള വൈറ്റ് വാൾകെയർ പുട്ടി ഗ്രീൻപ്രോ സ്റ്റാൻഡേർഡിൻറെ ആവശ്യകതകൾ നിറവേറ്റുന്നു, കൂടാതെ ഗ്രീൻപ്രോ സർട്ടിഫിക്കേഷനും യോഗ്യത നേടിയിട്ടുണ്ട്.
നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് വാൾകെയർ പുട്ടിയുടെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.
സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ
സാക്ഷ്യപത്രങ്ങൾ
വീഡിയോകൾ