വാൾസീൽ വാട്ടർപ്രൂഫ് പുട്ടി
ഏറ്റവും വെൺമയുള്ള ചുമർ , വെള്ളത്തെ ഏതു വിധത്തിലും ചെറുക്കുന്നു‌
വാൾസീൽ വാട്ടർപ്രൂഫ് പുട്ടി
ഏറ്റവും വെൺമയുള്ള ചുമർ , വെള്ളത്തെ ഏതു വിധത്തിലും ചെറുക്കുന്നു‌
അവലോകനം
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി 2x ജലപ്രതിരോധവും ആക്റ്റീവ് ജർമ്മൻ സിലിക്കൺ പോളിമറും ഉള്ള വൈറ്റ് സിമൻറ് അധിഷ്ഠിത പുട്ടിയാണ്, ടോപ്പ്കോട്ട് പെയിൻറ് അല്ലെങ്കിൽ ഡിസ്റ്റെമ്പർ പ്രയോഗിക്കുന്നതിന് മുമ്പ് പ്ലാസ്റ്റർ / കോൺക്രീറ്റ്, മോർട്ടാർ ചുമരിൻറെ പ്രതലത്തിൽ ശക്തമായ അടിത്തറ പ്രദാനം ചെയ്യുകയും നിങ്ങളുടെ മതിലുകളെ നനവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
2x Water Resistance
Active German Silicone Polymer
More Whiteness
സവിശേഷതകൾ
 • ആക്ടീവ് ജർമ്മൻ സിലിക്കൺ പോളിമറുകൾ അടങ്ങിയിരിക്കുന്നു
 • മികച്ച വെണ്മ
 • പരിസ്ഥിതി സൗഹാർദ്ദം
 • ഹെയർ ലൈൻ വിള്ളലുകളോട് പ്രതിരോധവും ഈടും
 • സ ക്യുവറിംഗ് ആവശ്യമില്ല
നേട്ടങ്ങൾ
 • 2X ജല പ്രതിരോധം
 • പ്രതലത്തിന് മിനുസമാർന്നതും തിളക്കമുള്ളതുമായ ഫിനിഷ് നൽകുന്നു
 • ടോപ്പ് കോട്ടിൻറെ യഥാർത്ഥ ടോൺ പുറത്തെടുക്കുന്നു
 • മികച്ച ജോലി നടപ്പാക്കൽ
പ്രയോഗങ്ങൾ
 • ഉൾവശത്തെ ചുമരുകൾ
 • പുറംവശത്തെ ചുമരുകൾ
സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ പരീക്ഷണ രീതി
1 *Coverage (Square meter/kg) [On Ideal smooth surface] 1.48645 - 1.76516 In House
2 Pot life (Hours) 3.0 - 3.5 In House
3 Tensile Adhesion strength @28 days (N/m2) ≥ 1.0 EN 1348
4 Water Capillary Absorption (ml), 30 min @28days ≤ 0.3 Karsten Tube
5 Compressive strength @28 days (N/m2) 3.5 - 7.5 EN 1015-11
6 Bulk Density (g/cm3) 0.90 - 1.10 In House
*This value is on a smooth surface; however, this may change according to surface texture
മുൻകരുതലുകൾ:
 • ആപ്ലിക്കേഷൻ സമയത്ത്, പ്രതലം നനഞ്ഞ / ഈർപ്പമുള്ള അവസ്ഥയിലായിരിക്കുമെന്ന് ഉറപ്പാക്കുക.
 • പുട്ടി മിക്സ് ചെയ്യുന്നത് വളരെ പ്രധാനമാണ്, അതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതിന് ആവശ്യമായ ക്രമത്തിൽ കൈയോ മെക്കാനിക്കൽ സ്റ്റിററോ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം ഒരേ രീതിയിലുള്ള പേസ്റ്റ് രൂപപ്പെടുന്നതുവരെ മിക്സിംഗ് തുടരണം.
 • ആവശ്യമായ അളവിൽ മാത്രമേ മിശ്രിതം തയ്യാറാക്കാവൂ, അത് മൂന്നര മണിക്കൂറിനുള്ളിൽ ഉപയോഗിച്ച് തീർക്കണം
 • പുട്ടി പേസ്റ്റ് വയറ്റിൽ പോയാൽ വളരെ ദോഷകരമാണ്, അതിനാൽ വയറ്റിൽ പോയാൽ ഉടൻ വൈദ്യസഹായം തേടുക.
 • ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുകയോ അത് നീണ്ടു നിൽക്കുകയോ ചെയ്താൽ ഉടൻ തന്നെ ധാരാളം വെള്ളം ഉപയോഗിച്ച് കഴുകുകയും വൈദ്യസഹായം നേടുകയും ചെയ്യുക.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി 2x ജലപ്രതിരോധവും ആക്റ്റീവ് ജർമ്മൻ സിലിക്കൺ പോളിമറും ഉള്ള വൈറ്റ് സിമൻറ് അധിഷ്ഠിത പുട്ടിയാണ്, ടോപ്പ്കോട്ട് പെയിൻറ് അല്ലെങ്കിൽ ഡിസ്റ്റെമ്പർ പ്രയോഗിക്കുന്നതിന് മുമ്പ് പ്ലാസ്റ്റർ / കോൺക്രീറ്റ്, മോർട്ടാർ ചുമരിൻറെ പ്രതലത്തിൽ ശക്തമായ അടിത്തറ പ്രദാനം ചെയ്യുകയും നിങ്ങളുടെ മതിലുകളെ നനവിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി, വൈറ്റ് സിമൻറ്, ഹൈഡ്രോഫോബിക് ആർ‌ഡി പോളിമർ, ജർമ്മൻ ആക്റ്റീവ് സിലിക്കൺ പോളിമർ, ഗ്രേഡഡ് ഫില്ലറുകൾ എന്നിവ ചേർത്ത് തയ്യാറാക്കിയതാണ്.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിക്ക് ഇനിപ്പറയുന്ന സവിശേഷതകളുണ്ട്
 • ആക്ടീവ് ജർമ്മൻ സിലിക്കൺ പോളിമറുകൾ അടങ്ങിയിരിക്കുന്നു
 • മികച്ച വെൺമ
 • പരിസ്ഥിതി സൌഹൃദം
 • ഹെയർ ലൈൻ വിള്ളലുകളോട് പ്രതിരോധവും ഈടും
 • ക്യുവറിംഗ് ആവശ്യമില്ല
അതെ, പുട്ടി പ്രയോഗിക്കുന്നതിന് മുമ്പ് ചുമർ / പ്രതലം നനയ്ക്കേണ്ടതുണ്ട്.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ കവറേജ് (ചതുരശ്ര മീറ്റർ) 1.49 - 1.76 ചതുരശ്ര മീറ്റർ / കിലോ.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി 30 കിലോഗ്രാം പാക്കറ്റുകളിൽ ലഭ്യമാണ്.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി പ്രയോഗിക്കുന്നതിനുള്ള പ്രക്രിയ ഇപ്രകാരമാണ്:
പ്രയോഗിക്കുന്നതിന് മുമ്പ്
 • എമെറി പേപ്പർ, പുട്ടി ബ്ലേഡ് അല്ലെങ്കിൽ വയർ ബ്രഷ് ഉപയോഗിച്ച് പ്രതലത്തിൽ നിന്ന് അഴുക്ക്, പൊടി, എണ്ണ മുതലായവയെല്ലാം നീക്കം ചെയ്യുക.
 • ഒരു ബ്രഷ്, ഹോസ് പൈപ്പ് സ്പ്രേ അല്ലെങ്കിൽ ഒരു കപ്പ് / കെയിൻ എന്നിവ കൊണ്ട് പ്രതലം നനയ്ക്കുക പ്രയോഗ സമയത്ത് പ്രതലത്തെ നനയ്ക്കുന്നത് വളരെ പ്രധാനമാണ്.
വാട്ടർപ്രൂഫ് പുട്ടി” മിക്സിംഗ്
മിക്സിംഗ് അനുപാതം: പേസ്റ്റ് ഉണ്ടാക്കാൻ 1 കിലോ വാട്ടർപ്രൂഫ് പുട്ടി 36-38% ശുദ്ധജലത്തിൽ (1 കിലോ പുട്ടി + 360-380 മില്ലി വെള്ളം) ചേർത്ത് പതുക്കെ ഇളക്കുക. ക്രീം പോലെയുള്ള കട്ടി ലഭിക്കുന്നതിന് മെക്കാനിക്കൽ സ്റ്റിറർ (3-5 മിനിറ്റ്) മിക്സിംഗ് നടത്തണം. മികച്ച ഫലം ലഭിക്കുന്നതിന് നന്നായി മിക്സ് ചെയ്ത ശേഷം 5 മിനിറ്റ് പേസ്റ്റ് അങ്ങനെ തന്നെ വയ്ക്കുക തയ്യാറാക്കിയ പേസ്റ്റ് 3:00 മുതൽ 3:30 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.
പ്രതലത്തിലെ / പ്രതലത്തിലെ ആപ്ലിക്കേഷൻ രീതികൾ
 • നന്നായി മിക്സ് ചെയ്ത ശേഷം ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ ആദ്യത്തെ കോട്ട് നനച്ച ചുമരിൽ / പ്രതലത്തിൽ പുട്ടി ബ്ലേഡിൻറെ സഹായത്തോടെ പ്രയോഗിക്കുക ആപ്ലിക്കേഷൻ സമയത്ത് പ്രതലത്തിലെ താപനില 40 ഡിഗ്രി സെന്റിഗ്രേഡിൽ കവിയരുത് എന്ന് ഉറപ്പാക്കുക.
 • ആദ്യത്തെ കോട്ട് പുട്ടി ഉണങ്ങിയ ശേഷം പ്രതലത്തിൽ നിന്ന് ഇളകിയ കണങ്ങൾ നീക്കുന്നതിനായി നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് അല്ലെങ്കിൽ പുട്ടി ബ്ലേഡ് ഉപയോഗിച്ച് ഉരയ്ക്കുക.
 • കുറഞ്ഞത് 3-4 മണിക്കൂറെങ്കിലും ഉണങ്ങാൻ അനുവദിക്കുക, തുടർന്ന് ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ രണ്ടാമത്തെ കോട്ട് പ്രയോഗിക്കുക. പ്രതലം പൂർണ്ണമായി ഉണങ്ങാൻ അനുവദിക്കുക.
 • പ്രതലം 24 മണിക്കൂർ ഉണങ്ങാൻ അനുവദിക്കുക(പ്രതലം പൂർണ്ണമായും വരണ്ടതാണെന്ന് ഉറപ്പാക്കുക.) കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു). ടോപ്പ് കോട്ട് പെയിൻറ് / ഡിസ്റ്റെമ്പർ പ്രയോഗിക്കുന്നതിന് മുമ്പ്.
 • അവസാന കോട്ടിൻറെ പുട്ടി പ്രതലത്തെ പരുക്കൻ എമെറി പേപ്പർ ഉപയോഗിച്ച് ശക്തമായി ൌരയ്ക്കാൻ പാടില്ല ഇത് ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഗുണങ്ങളെ തകർക്കും. എന്നിരുന്നാലും, തിളങ്ങുന്ന വെളുത്ത പ്രതലം ലഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പെയിൻറ് / ഡിസ്റ്റെമ്പർ പ്രയോഗിക്കുന്നതിന് മുമ്പ് നിരപ്പ് ഇല്ലായ്മ / പാച്ചുകൾ നീക്കംചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ, 500 നമ്പറിൽ കുറയാത്ത വളരെ മികച്ച വാട്ടർ പ്രൂഫിംഗ് എമറി പേപ്പർ ഉപയോഗിച്ച് പ്രതലത്തെ സൌമ്യമായി നിരപ്പാക്കുക.
 • രണ്ട് കോട്ടിൻറെയും മൊത്തം കനം പരമാവധി 1.5 മില്ലീമീറ്ററായി പരിമിതപ്പെടുത്തണം.
ഇല്ല, നിങ്ങൾ ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി ഉപയോഗിക്കുമ്പോൾ പെയിൻറ് പ്രയോഗിക്കുന്നതിന് മുമ്പ് പ്രൈമർ അടിക്കേണ്ട ആവശ്യമില്ല.
ഈ ഉൽ‌പ്പന്നം പ്രധാനമായും ഉൾവശത്തെ പ്രതലത്തിലും സിമൻറ് അധിഷ്ഠിത പ്ലാസ്റ്റർ / കോൺക്രീറ്റ് / മോർട്ടാർ മതിലുകൾ, മഴ, ഈർപ്പം, നനവ് എന്നിവ ബാധിക്കുന്ന പ്രദേശങ്ങളിലും പ്രയോഗിക്കാൻ കഴിയും.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി വളരെ ജല പ്രതിരോധശേഷിയുള്ളതാണ്. സാധാരണ സിമൻറ് അധിഷ്ഠിത പുട്ടിയേക്കാൾ 2 മടങ്ങ് പ്രതിരോധശേഷിയുള്ള ഇത് ചുമരിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതിൽ നിന്ന് മികച്ച പരിരക്ഷ നൽകുന്നു.
പെയിൻറിംഗിന് മുമ്പ് ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ 2 കോട്ടുകൾ പ്രതലത്തിൽ പ്രയോഗിക്കണം.
ബിർള വൈറ്റ് വാൾ‌സീൽ‌ വാട്ടർ‌പ്രൂഫ് പുട്ടി ഒരു വൈറ്റ് സിമൻറ് അധിഷ്ഠിത വാട്ടർ‌പ്രൂഫ് പുട്ടിയായതിനാൽ‌, പ്രയോഗ ശേഷം ക്യുവറിംഗ് ആവശ്യമില്ല.
1.48645 - 1.76516 ചതുരശ്ര മീറ്റർ / കിലോഗ്രാം ആണ് ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ ഉചിതമായ കവറേജ് ഏരിയ.
ബിർള വൈറ്റ് വാൾ‌സീൽ‌ വാട്ടർ‌പ്രൂഫ് പുട്ടി തണുത്തതും വരണ്ടതുമായ സ്ഥലത്ത് കുട്ടികൾക്ക് കിട്ടാത്ത വിധത്തിൽ സൂക്ഷിക്കേണ്ടതുണ്ട്.
അതെ, ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിക്ക് 6 മാസത്തിന് ശേഷം എക്സ്പെയറി ഡേറ്റ് ഉണ്ട് ഉണ്ട്.
അതെ, ബിർള വൈറ്റ് വാൾ‌സീൽ‌ വാട്ടർ‌പ്രൂഫ് പുട്ടി ഗ്രീൻ‌പ്രോ സ്റ്റാൻ‌ഡേർഡിൻറെ ആവശ്യകതകൾ‌ നിറവേറ്റുകയും ഗ്രീൻ‌പ്രോ സർ‌ട്ടിഫിക്കേഷന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്
അതെ, ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിക്ക് മികച്ച വാട്ടർപ്രൂഫിംഗ് ഗുണങ്ങളുള്ളതായി കാർവി ഗവേഷണ കണ്ടെത്തലുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയിൽ ആക്ടീവ് ജർമ്മൻ സിലിക്കൺ പോളിമറുകൾ ഉണ്ട്, ഇത് അതിനെ ഉയർന്ന ജല പ്രതിരോധശേഷിയുള്ളതാക്കുകയും വിപണിയിൽ ലഭ്യമായ മറ്റേതൊരു സാധാരണ വാട്ടർപ്രൂഫ് പുട്ടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചുമരിന് നനവുകളിൽ നിന്ന് ഉയർന്ന സംരക്ഷണം നൽകുകയും ചെയ്യുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ