സിപ്‌കോട്ട്

നിങ്ങളുടെ മുറിയിക്ക് ഏറ്റവും മികച്ച ചുമരുകളും കോണുകളും ഒരുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച പ്ലാസ്റ്ററിംഗ് പരിഹാരം.

Loading

സിപ്‌കോട്ട്

നിങ്ങളുടെ മുറിയിക്ക് ഏറ്റവും മികച്ച ചുമരുകളും കോണുകളും ഒരുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച പ്ലാസ്റ്ററിംഗ് പരിഹാരം.
അവലോകനം
ചുമരിൻറെ ഉൾവശത്തെ പ്ലാസ്റ്ററിംഗ് പ്രയോഗങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ ജിപ്സം പ്ലാസ്റ്ററാണ് ബിർള വൈറ്റ് സിപ്കോട്ട്. ഉൾവശത്തെ ഇഷ്ടിക ചുമർ, എ‌എസി ബ്ലോക്കുകൾക്ക് മുകളിൽ പരമ്പരാഗതമായ സിമൻറും മണലും കൂട്ടിയുള്ള പ്ലാസ്റ്ററിന് പകരമായി ഇത് നേരിട്ട് പ്രയോഗിക്കാൻ കഴിയും. മറ്റൊരു തരത്തിൽ, സമീകൃതമായ പ്രതലത്തിനും മിനുസമാർന്ന ഫിനിഷിംഗിനുമായി പ്ലാസ്റ്റർ ചെയ്ത ചുമരുകൾക്ക് മുകളിലൂടെ ലെവലിംഗ് മെറ്റീരിയലായി ഇത് ഉപയോഗിക്കാം. തികച്ചും നിരപ്പുള്ള ഫിനിഷും കോണുകളും സൃഷ്ടിക്കുന്നതിന് ഇത് മികച്ചതാണ്. സിപ്‌കോട്ടിൻറെ പ്രത്യേക പ്രൊപ്രൈയ്റ്ററി അഡിറ്റീവുകൾ ഇതിന് മികച്ച കംപ്രസ്സീവ് ശക്തി നൽകുന്നു. പരമ്പരാഗത സിമന്റിനേക്കാളും സാൻഡ് പ്ലാസ്റ്ററിനേക്കാളും ഭാരം കുറഞ്ഞതായതിനാൽ സ്ട്രക്ചറിൻറെ ലോഡ് കുറയ്ക്കുന്നു. ഇതുകൂടാതെ, ഇതിന് നനച്ചുള്ള ക്യുവറിംഗ് ആവശ്യമില്ല, അങ്ങനെ സമയം ലാഭിക്കുകയും 72 മണിക്കൂറിനുള്ളിൽ പെയിൻറിംഗിന് പ്രതലം തയ്യാറാകുകയും ചെയ്യുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
No Water Curing
Shrinkage Crack Resistant
Easy to Apply
Economical Value for Money
സവിശേഷതകൾ
 • ഹരിത കെട്ടിട ഉൽപ്പന്നം.
 • ഉയർന്ന കവറേജും ചെലവു കുറവും
 • കട്ടിയുള്ള കോട്ടിൽ 0.008-0.01 മീറ്റർ കനത്തിൽ വരെ പ്രയോഗിക്കാം
 • ക്യുവറിംഗ് ഇല്ല
 • ചുരുങ്ങൽ വിള്ളൽ എന്നിവയെ പ്രതിരോധിക്കും.
നേട്ടങ്ങൾ
 • പ്രയോഗിക്കാൻ എളുപ്പമാണ് വെള്ളം ചേർക്കുക
 • നിങ്ങളുടെ ചുമരുകളിൽ കുറഞ്ഞ പരിശ്രമത്തിലൂടെ തികവൊത്ത കോണുകളും ലെവൽ ഫിനിഷും നേടുക.
 • സിമൻറ് സാൻഡ് പ്ലാസ്റ്ററിനേക്കാൾ മികച്ചരീതിയിൽ ശബ്ദം കേൾക്കാൻ സഹായിക്കുന്ന, ഇൻസുലേഷൻ ഗുണങ്ങൾ
 • ക്യുവറിംഗ് ആവശ്യമില്ല, പെയിൻറിംഗിനായി 72 മണിക്കൂറിനുള്ളിൽ പ്രതലം തയ്യാറാകും

The technology used to manufacture this product is ‘Patent Pending’.

പ്രയോഗങ്ങൾ
Surface Preparation
പ്രതലം തയ്യാറാക്കൽ
 • “ബിർള വൈറ്റ് സിപ്‌കോട്ട്” പ്രയോഗിക്കുന്നതിന് മുമ്പ് സാൻഡ് പേപ്പർ, പുട്ടി ബ്ലേഡ് അല്ലെങ്കിൽ വയർ ബ്രഷ് എന്നിവയുടെ സഹായത്തോടെ ചുമരിൻറെ പ്രതലത്തിൽ പറ്റിനിൽക്കുന്ന എല്ലാ വസ്തുക്കളും നീക്കംചെയ്യുക. പ്രതലം. വൃത്തിയായിരിക്കണം, പൊടി, ഗ്രീസ്, അയഞ്ഞ വസ്തുക്കൾ എന്നിവയിൽ നിന്ന് മുക്തമായിരിക്കണം. ആവശ്യത്തിന് ശുദ്ധമായ വെള്ളം ഉപയോഗിച്ച് ചുമർ നനയ്ക്കുക.
 • പ്രതലം നനയ്ക്കുക - പ്രയോഗത്തിന് മുമ്പ് പ്രതലം നനയ്ക്കുന്നത് അനായാസമായുള്ള ജോലി പൂർത്തീകരണം, ഉയർന്ന കവറേജ്, പ്രതലവുമായി ഉയർന്ന ബോണ്ടിംഗ് കരുത്ത് എന്നിവ ഉറപ്പാക്കുന്നു.
 • മിക്സിംഗ് നടപടിക്രമം: ബിർള വൈറ്റ് സിപ്‌കോട്ടിൻറെ തട്ടും തടവും ഇല്ലാത്ത പേസ്റ്റ് ഉണ്ടാക്കാൻ 60-65% ശുദ്ധജലം പതുക്കെ ചേർക്കുക. ഒരു ഏകീകൃതമായ രീതിയിൽ പേസ്റ്റ് രൂപപ്പെടുന്നതുവരെ 2-3 മിനിറ്റ് മിക്സിംഗ് തുടരുക. “ബിർള വൈറ്റ് സിപ്കോട്ട്” നന്നായി മിക്സ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് എളുപ്പത്തിൽ പ്രയോഗിക്കാനും കൂടുതൽ കവറേജ് നേടാനും സഹായിക്കും. വെള്ളത്തിൽ കലർത്തി 15 മിനിറ്റിനുള്ളിൽ ഉപയോഗിച്ച് തീർക്കാൻ കഴിയുന്ന അത്രയും അളവ് മാത്രം തയ്യാറാക്കുക
ലൈൻ, ലെവൽ ഫിനിഷിംഗിനായി ലെവലിംഗ് സ്ട്രിപ്പുകൾ സൃഷ്ടിക്കുന്നു
 • വാട്ടർലെവൽ പൈപ്പ് ഉപയോഗിച്ചും നിരപ്പ് ഇല്ലായ്മ മനസ്സിലാക്കാം. ലംബമായ ലെവൽ പ്ലംബ് ഉപയോഗിച്ചും തിരിച്ചറിയാം
 • ഓരോ 1.2192 മീറ്ററിലും സിപ്‌കോട്ട് പേസ്റ്റ് ഉപയോഗിച്ച് ബുൾമാർക്ക് ഇടുക.
 • ബുൾ മാർക്കിൽ അലുമിനിയം ബാറ്റൺ (ചുവടെയുള്ള പട്ടി) ചേർത്ത് വെർട്ടിക്കൽ ലെവലിംഗ് സ്ട്രിപ്പുകൾ സൃഷ്ടിക്കുക, കൽപണിക്കും അലുമിയം ബാറ്റനും തമ്മിലുള്ള വിടവ് നികത്തുക എന്നിവയ്ക്ക് ബിർള വൈറ്റ് സിപ്കോട്ട് പേസ്റ്റ് ഉപയോഗിച്ച് നിറച്ച ശേഷം ഉണങ്ങാൻ വിടുക.
 • അലുമിനിയം ബാറ്റൺ പതുക്കെ നീക്കംചെയ്യുക സിപ്കോട്ട് ഉപയോഗിച്ച് ലെവലിംഗ് സ്ട്രിപ്പുകൾ ഫിനിഷ് ചെയ്യുക.
Creating Levelling strips for Line and Level finish
Application
പ്രയോഗം
 • “ബിർള വൈറ്റ് സിപ്‌കോട്ട്” നന്നായി കലക്കിയ ശേഷം ലെവലിംഗ് സ്ട്രിപ്പുകൾക്കിടയിൽ ആദ്യത്തെ കോട്ട് ട്രോവലിൻറെ സഹായത്തോടെ താഴെ നിന്ന് മുകളിലേക്ക് ഒരേരീതിയിൽ പ്രയോഗിക്കുക.
 • ആവശ്യമെങ്കിൽ മറ്റൊരു കോട്ട് പ്രയോഗിക്കുക
 • മിശ്രിതം ഉറച്ചു പോകുന്നതിനുമുമ്പ് അലുമിനിയം ഫ്ലോട്ട് ഉപയോഗിച്ച് പ്രതലത്തെ നിരപ്പാക്കുക
 • പ്രതലം ഉണങ്ങാൻ അനുവദിക്കുക
 • സുഗമമായ ഫിനിഷ് ലഭിക്കുന്നതിന് സിപ്‌കോട്ടിൻറെ സ്ലറി ഉപയോഗിച്ച് പ്രതലം ഫിനിഷ് ചെയ്യുക
 • പ്ലാസ്റ്റർ കനം 0.008-0.10 മീറ്ററിൽ കൂടരുത് എന്ന് ഉറപ്പാക്കുക
മുൻകരുതലുകൾ
 • ബിർള വൈറ്റ് സിപ്‌കോട്ട് കലർത്താൻ വൃത്തിയുള്ള ബക്കറ്റ് ഉപയോഗിക്കുക. അടുത്ത ബാച്ച് തയ്യാറാക്കലിനായി മുമ്പത്തെ മിശ്രിതത്തിൻറെ അവശിഷ്ടങ്ങൾ നീക്കംചെയ്യുക
 • ഉറഞ്ഞു പോയ പേസ്റ്റ് വീണ്ടും മിക്സ് ചെയ്യരുത്.
 • തുടർച്ചയായി നനച്ചു കൊടുത്തുകൊണ്ട് പ്രതലത്തെ പരിരക്ഷിക്കണം
 • പ്രയോഗ സമയത്ത് വേഗത്തിൽ വെള്ളം നഷ്ടപ്പെടുന്നു എന്ന് ഉറപ്പാക്കുക; അല്ലാത്തപക്ഷം, അതിൻറെ ശക്തി കുറയും.
സാങ്കേതിക സവിശേഷതകൾ
ഡ്രൈ ബൾക്ക് സാന്ദ്രത കി.ഗ്രാം/മീ.3 645-770
ഉറയ്ക്കുന്നതിനുള്ള ആരംഭ സമയം, മിനിറ്റിൽ 15-25
ഉറയ്ക്കുന്നതിനുള്ള അവസാന സമയം, മിനിറ്റിൽ 20-30
ഏകദേശ കവറേജ്*, ചതുരശ്ര മീറ്ററിൽ ≥ 80
അലിയുന്ന MgO Wt% IS കോഡ് 2547 പാർട്ട് II പ്രകാരം
അലിയുന്ന Na2O wt% IS കോഡ് 2547 പാർട്ട് II പ്രകാരം
ലഭ്യമായ പായ്ക്ക് സൈസുകൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All
ഉൾവശത്തെ ചുമരുകളുടെ പ്ലാസ്റ്ററിംഗിനായി രൂപപ്പെടുത്തിയ പ്രീമിയം പ്ലാസ്റ്ററിംഗ് പരിഹാരമാണ് സിപ്‌കോട്ട്. ഇത് മികച്ച നിരപ്പുള്ള ഫിനിഷ് നൽകുന്നു.
സുഗമമായി ഒഴുകി വീഴുന്ന വെളുത്ത പൊടിയാണ് സിപ്കോട്ട്. 20 കിലോഗ്രാം, 25 കിലോഗ്രാം, 40 കിലോഗ്രാം ബാഗുകളിൽ ലഭിക്കും
ഉയർന്ന പ്യൂരിറ്റിയുള്ള കാൽ‌സിൻ‌ഡ് ജിപ്‌സവും പ്രത്യേക അഡിറ്റീവുകളും അടങ്ങിയതാണ് സിപ്‌കോട്ട്. ഇത് ഐ‌എസ് കോഡ് 2547 ഭാഗം I ന് I അനുരൂപമാണ്.
ഏത് തരത്തിലുള്ള മേസണറി ജോലികളിലും (ബ്രിക്ക്, ബ്ലോക്ക്) സിപ്കോട്ട് നേരിട്ട് പ്ലാസ്റ്ററായി പ്രയോഗിക്കാൻ കഴിയും. ഇത് ഉളികൊണ്ട് കൊത്തിയ കോൺക്രീറ്റ് പ്രതലത്തിലും പ്രയോഗിക്കാം (ബോണ്ടിംഗ് ഏജൻറ് ശുപാർശചെയ്യുന്നു)
സിപ്‌കോട്ട് 0.008-0.10 മീറ്റർ കനത്തിൽ പ്രയോഗിക്കാം. നിരപ്പ് വ്യത്യാസം 0.008-0.10 മീറ്ററിൽ കൂടുതലാണെങ്കിൽ സിമന്റിയസ് മെറ്റീരിയലിൻറെ ഒരു ബാക്ക് കോട്ട് ശുപാർശ ചെയ്യുന്നു
ഇല്ല, സിപ്‌കോട്ട് ഒരു ഹെമിഹൈഡ്രേറ്റ് സംയുക്തമാണ്, അതിനാൽ പ്രയോഗത്തിന് ശേഷം അതിൽ അധിക വെള്ളം ചേർക്കേണ്ടതില്ല.
സിപ്കോട്ടിന് മുകളിൽ പുട്ടി ഇട്ട ശേഷം എല്ലാത്തരം പെയിന്റുകളും അടിക്കാൻ സാധിക്കും
അതെ, പിഒപി പ്രയോഗിക്കാനറിയുന്ന ആർക്കും സിപ്കോട്ട് പ്രയോഗിക്കാൻ കഴിയും