സിപ്‌സോഫൈൻ
നാച്ചുറൽ കാൽസിൻഡ് ജിപ്സം പ്ലാസ്റ്റർ
സിപ്‌സോഫൈൻ
നാച്ചുറൽ കാൽസിൻഡ് ജിപ്സം പ്ലാസ്റ്റർ
അവലോകനം
ഉയർന്ന പ്യൂരിറ്റിയുള്ള നാച്ചുറൽ ജിപ്സം ഉപയോഗിച്ച് നിർമ്മിച്ച ബിർള വൈറ്റ് സിപ്‌സോഫൈൻ ഒരു ജിപ്‌സം ഹെമിഹൈഡ്രേറ്റാണ്, ഇത് നേർത്ത കോട്ടിലുള്ള ഇന്റേണൽ പ്ലാസ്റ്ററിംഗിനും അലങ്കാര പ്രയോഗങ്ങൾക്കും അനുയോജ്യമാണ്. അതിൻറെ ഈടുള്ളതും മോൾഡ് ചെയ്യാവുന്നതുമായ പ്രകൃതം ഉൾപ്പെടെ എല്ലാത്തരം ഡിസൈനുകൾക്കും അനുയോജ്യമാക്കുന്നതിന് അനുയോജ്യമാക്കുന്നു. പ്രത്യേക അഡിറ്റീവുകളും മികച്ച ഗുണനിലവാര നിയന്ത്രണവും ഉള്ളതിനാൽ, ഈ ഉൽപ്പന്നം ഉയർന്ന കവറേജ് നൽകുകയും സാധാരണ പ്ലാസ്റ്ററിംഗിന് പരിഹരിക്കാൻ കഴിയാത്ത നിരപ്പ് വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉൽ‌പ്പന്നം ബിർള വൈറ്റ് ആർ‌ ആൻഡ് ഡി നടത്തിയ വിപുലമായ ഗവേഷണത്തിൻറെ ഫലമാണ്, മാത്രമല്ല നിങ്ങളുടെ മുറിക്ക് സമൃദ്ധിയുടെ ഭാവം നൽകാനും കഴിയും.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
No Water Curing
Shrinkage Crack Resistant
Easy to Appply
Economical & Value for Money
സവിശേഷതകൾ
 • 72% ൻറെ ഉയർന്ന വെൺമ
 • സാക്ഷ്യപ്പെടുത്തിയ ഹരിത ഉൽ‌പന്നം
 • ചുരുങ്ങലും വിള്ളലും പ്രതിരോധിക്കുന്നു
 • ഈടു നിൽക്കുന്ന ഫിനിഷ്
 • ഉയർന്ന കവറേജ്
നേട്ടങ്ങൾ
 • ഉയർന്ന കവറേജ് നൽകുന്നു
 • ക്യുവറിംഗ് ആവശ്യമില്ല
 • പ്രയോഗിക്കാൻ എളുപ്പമാണ്
 • 5% ൽ കുറവ് അവശിഷ്ടം
 • ഉയർന്ന പ്രവർത്തനക്ഷമതയുണ്ട്
 • പണത്തിനൊത്ത മൂല്യം
പ്രയോഗങ്ങൾ
 • ഉൾവശത്തെ ചുമരുകൾ
പ്രയോഗങ്ങൾ
Surface Preparation
പ്രതലം തയ്യാറാക്കൽ
  • സാൻഡ്‌പേപ്പർ, പുട്ടി ബ്ലേഡ് അല്ലെങ്കിൽ വയർ ബ്രഷ് എന്നിവയുടെ സഹായത്തോടെ ചുമരിൻറെ പ്രതലത്തിൽ നിന്ന് എല്ലാ അഴുക്കും പൊടിയും ഗ്രീസും അയഞ്ഞ വസ്തുക്കളും നീക്കംചെയ്യുക.
  • ആവശ്യത്തിന് ശുദ്ധമായ വെള്ളം ഉപയോഗിച്ച് ചുമർ നനയ്ക്കുക.
  • പ്രതലം നനയ്ക്കുക. ഇത് നിങ്ങൾക്ക് ഉയർന്ന കവറേജ്, പ്രതലവുമായി ഉയർന്ന ബോണ്ടിംഗ്, അനായാസമായ ജോലി പൂർത്തീകരണം എന്നിവ ഉറപ്പാക്കുന്നു.
മിക്സിംഗ്
ബിർള വൈറ്റ് സിപ്‌കോട്ടിൻറെ തട്ടും തടവും ഇല്ലാത്ത പേസ്റ്റ് ഉണ്ടാക്കാൻ 55-60% ശുദ്ധജലം പതുക്കെ ചേർക്കുക ഒരു ഏകീകൃതമായ രീതിയിൽ പേസ്റ്റ് രൂപപ്പെടുന്നതുവരെ 2-3 മിനിറ്റ് മിക്സിംഗ് തുടരുക. ബിർള വൈറ്റ് സിപ്‌സോഫൈൻ നന്നായി മിക്സ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ഇത് എളുപ്പത്തിൽ പ്രയോഗിക്കാനും കൂടുതൽ കവറേജ് നേടാനും സഹായിക്കും. കൂടാതെ, വെള്ളത്തിൽ കലർത്തി 15 മിനിറ്റിനുള്ളിൽ ഉപയോഗിക്കാൻ കഴിയുന്ന അളവ് മാത്രം തയ്യാറാക്കുക.
Mixing
Application
പ്രയോഗം
  • ആദ്യത്തെ കോട്ട് ചുമരിൻറെ പ്രതലത്തിൽ അടിയിൽ നിന്ന് മുകളിലേക്ക് ഒരു ദിശയിൽ പുട്ടി ബ്ലേഡ് ഉപയോഗിച്ച് ഒരേപോലെ പ്രയോഗിക്കുക.
  • ചുമരിൻറെ പ്രതലത്തിൽ മെറ്റീരിയൽ അധികമുണ്ടെന്നു തോന്നിയാൽ പുട്ടി ബ്ലേഡ് ഉപയോഗിച്ച് നീക്കംചെയ്ത് പ്രതലത്തെ നിരപ്പാക്കുക.
  • ആവശ്യമെങ്കിൽ, അതിൻറെ മുകളിൽ ബിർള വൈറ്റ് സിപ്‌സോഫൈനിൻറെ മറ്റൊരു കോട്ട് പ്രയോഗിക്കുക.
  • പ്രതലം ഉണങ്ങാൻ അനുവദിക്കുക
സാങ്കേതിക സവിശേഷതകൾ
സാങ്കേതിക മാനദണ്ഡങ്ങൾ ബിർള വൈറ്റ് സിപ്‌സോഫൈൻ
Setting Time (Min.) 15-25
Density kg/m3 720-800
Compressive Strength N/m2 1-3
Coverage in square meter/25kg bag (0.001-0.003 meter) 23.2258 square meter
Whiteness (%) 72+
Residue (%) <5

*Coverage is based at 0.001-0.003 meter thickness under ideal working conditions.

Storage: Store on an elevated platform in a dry place

Packing: Available in SKUs of 20kg, 25kg and 40kg

Shelf Life: 3 months

ലഭ്യമായ പായ്ക്ക് സൈസുകൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
മികച്ച പരിശുദ്ധമായ പ്രകൃതിദത്ത ജിപ്‌സത്തിൽ നിന്ന് ഒരു കാൽസിനേഷൻ പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ജിപ്‌സം ഹെമിഹൈഡ്രേറ്റാണ് ബിർള വൈറ്റ് സിപ്‌സോഫൈൻ, ഉൾവശത്തെ മേസണറി ചുവരുകളുടെ പ്ലാസ്റ്ററിംഗിനും പണ്ണിംഗിനും ഫാൽസ് സീലിംഗ്, ഡിസൈൻ വർക്ക് എന്നിവയ്ക്കും ഇത് അനുയോജ്യമാണ്.
ബിർള വൈറ്റ് സിപ്‌സോഫൈൻ പ്രധാനമായും ഉയർന്ന പരിശുദ്ധി ഉള്ള പ്രകൃതിദത്ത കാൽസിൻഡ് ജിപ്‌സം പൊടിയാണ്.
ഉൾവശത്തെ ഭിത്തിയുടെ പ്ലാസ്റ്ററിംഗ് പ്രയോഗത്തിനു പുറമേ, കോർണിസുകൾ, റോസാപ്പൂക്കൾ, മോൾഡിംഗുകൾ, കമാനങ്ങൾ, ആൾസ് സീലിംഗ് എന്നിവ തയ്യാറാക്കാനും ബിർള വൈറ്റ് സിപ്‌സോഫൈൻ ഉപയോഗിക്കാം.
എ‌എസി ബ്ലോക്കുകളിലും ഉളികൊണ്ട് കൊത്തിയ ആർ‌സി‌സി ചുമർ പ്രതലങ്ങളിലും പ്ലാസ്റ്റർ ചെയ്ത ചുമരുകളിലും ബിർള വൈറ്റ് സിപ്‌സോഫൈൻ പ്രയോഗിക്കാം.
ബിർള വൈറ്റ് സിപ്‌സോഫൈൻ കോട്ടിൻറെ അനുയോജ്യമായ കനം 0.003-0.005 മീറ്റർ പരിധിയിലാണ്.
ഇല്ല, ബിർള വൈറ്റ് സിപ്‌സോഫൈൻ പ്രയോഗത്തിനു ശേഷം വാട്ടർ ക്യുവറിംഗ് ആവശ്യമില്ല.
ബിർള വൈറ്റ് സിപ്‌സോഫൈനു മുകളിൽ പുട്ടി ഇട്ട ശേഷം എല്ലാത്തരം പെയിന്റുകളും അടിക്കാൻ സാധിക്കും
ഇല്ല, ബിർള വൈറ്റ് സിപ്‌സോഫൈൻ‌ ഏത് പി‌ഒ‌പി അപ്ലിക്കേറ്റർ കൊണ്ടും പ്രയോഗിക്കാൻ‌ കഴിയും.
ബിർള വൈറ്റ് സിപ്‌സോഫൈനിൻറെ ഷെൽഫ് ആയുസ്സ് 3 മാസമാണ്.
20 കിലോഗ്രാം, 25 കിലോഗ്രാം, 40 കിലോ എന്നിങ്ങനെ പായ്ക്കുകളിൽ ലഭ്യമാകുന്ന സുഗമമായി വീഴുന്ന ഓഫ്-വൈറ്റ് പൊടിയാണ് ബിർള വൈറ്റ് സിപ്‌സോഫൈൻ.
ബിർള വൈറ്റ് സിപ്‌സോഫൈൻ ഒരു ഉയർന്ന പ്ലാറ്റ്ഫോമിൽ വരണ്ട സ്ഥലത്ത് സൂക്ഷിക്കുക.
ബിർള വൈറ്റ് സിപ്‌സോഫൈൻ കലർത്താൻ നിങ്ങൾ ഒരു വൃത്തിയുള്ള ബക്കറ്റ് ഉപയോഗിക്കുന്നത് പ്രധാനമാണ്. മുമ്പത്തെ മിശ്രിതത്തിൻറെ ഏതെങ്കിലും അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അടുത്ത ബാച്ച് തയ്യാറാക്കുന്നതിനുമുമ്പ് അവ നീക്കംചെയ്യണം. കൂടാതെ, നിങ്ങൾ ഉറഞ്ഞു പോയ പേസ്റ്റ് വീണ്ടും മിക്സ് ചെയ്യാൻ പാടില്ല തുടർച്ചയായി നനച്ചു കൊടുത്തുകൊണ്ട് പ്രതലത്തെ പരിരക്ഷിക്കണം. പ്രയോഗ സമയത്ത് വേഗത്തിൽ വെള്ളം നഷ്ടപ്പെടുന്നു എന്ന് ഉറപ്പാക്കുക; അല്ലാത്തപക്ഷം, അതിൻറെ ശക്തി കുറയും.
അതെ, ബിർള വൈറ്റ് സിപ്‌സോഫൈൻ‌ ഗ്രീൻ‌പ്രോ സ്റ്റാൻ‌ഡേർഡിൻറെ ആവശ്യകതകൾ‌ നിറവേറ്റുന്നു, മാത്രമല്ല ഗ്രീൻ‌പ്രോ സർ‌ട്ടിഫിക്കേഷന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്
സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
നിലവിൽ ഓൺലൈൻ പേയ്‌മെന്റിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് സിപ്‌സോഫൈനിൻറെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.