ബിർള വൈറ്റ് എവർ-വൈറ്റ് സിമെൻറ് വാഷ്

നിങ്ങൾക്ക് വർഷങ്ങളോളം നിലനിൽക്കുന്ന സമാനതകളില്ലാത്ത വെണ്മ വേണമെങ്കിൽ, സിമന്റ് വാഷിലേക്ക് പോകൂ

Loading

ബിർള വൈറ്റ് എവർ-വൈറ്റ് സിമെൻറ് വാഷ്

നിങ്ങൾക്ക് വർഷങ്ങളോളം നിലനിൽക്കുന്ന സമാനതകളില്ലാത്ത വെണ്മ വേണമെങ്കിൽ, സിമന്റ് വാഷിലേക്ക് പോകൂ
അവലോകനം
ബിർള വൈറ്റ് "എവർ വൈറ്റ് സിമന്റ് വാഷ്" എന്നത് അസാധാരണമാംവിധം ഈട് നിൽക്കുന്നതും, അത്യധികം മോടിയുള്ളതും മികച്ച തിളക്കമുള്ളമായ ചുവർ ഫിനിഷിംഗ് നൽകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സിമന്റ് വാഷാണ്. ഇത് സാധാരണ ലൈം വാഷിനെക്കാൾ വളരെ മികച്ചതും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ്.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
Excel putty with Germ protection & Silver Ion Technology
Silver Ion Technology
Anti-viral, Anti-bacterial, Anti-fungal and Anti-algae
സവിശേഷതകൾ
  • ചെചെറിയ സുഷിരങ്ങൾ/പിൻ ദ്വാരങ്ങൾ, ഹെയർ ലൈൻ വിള്ളലുകൾ,ക്രാക്കുകൾ എന്നിവ നിറയ്ക്കുന്നു
  • സുപ്പീരിയർ വൈറ്റ് ഫിനിഷ്
  • സുഗമമായ മാറ്റ് ഫിനിഷ്
  • നനഞ്ഞ/ഈർപ്പമുള്ള പ്രതലങ്ങളിൽ പ്രയോഗിക്കാം
നേട്ടങ്ങൾ
  • പൊളിഞ്ഞിളകുകയോ അടരുകയോ വെള്ളത്തിൽ ഒഴുകി പോവുകയോ ഇല്ല
  • 3 വർഷം വരെ ഈട് നൽകുന്നു
  • ഉപരിതലത്തിന് അധിക ശക്തി നൽകുന്നു
പ്രയോഗങ്ങൾ
  • അകം ചുവരുകൾ
  • പുറം ചുവരുകൾ

സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ പരീക്ഷണ രീതി
1 *കവറേജ് (സ്വകയർ ഫീറ്റ്/ കിലോ / രണ്ട് കോട്ട്) [മിനുസമാർന്ന പ്രതലത്തിൽ] 38-42 ഇൻ ഹൌസ്
2 പോട്ട് ലൈഫ് (മണിക്കൂർ) 1.5-2.0 ഇൻ ഹൌസ്
3 ഉണങ്ങുന്ന സമയം @ 25±2 ºC
-ടച്ച്‌ ഡ്രൈ
-ഹാർഡ് ഡ്രൈ
കുറഞ്ഞത് 1 മണിക്കൂർ
കൂടിയത് 6 മണിക്കൂർ.
ഇൻ ഹൌസ്
ഇൻ ഹൌസ്
4 വി. ഓ. സി (മില്ലിഗ്രാം/കിലോഗ്രാം) ഇല്ല ASTM 6886
5 ബൾക്ക് ഡെൻസിറ്റി (g/cm3) 0.90-1.0 ഇൻ ഹൌസ്
* ഈ മൂല്യം മിനുസമാർന്ന പ്രതലത്തിലാണ്, എന്നിരുന്നാലും ഉപരിതല ഘടന അനുസരിച്ച് ഇത് മാറിയേക്കാം
ലഭ്യമായ പായ്ക്ക് സൈസുകൾ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All

ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് വൈറ്റ് സിമന്റ് അടിസ്ഥാനമാക്കിയുള്ള വെള്ളം കൊണ്ട് നേർപ്പിക്കപ്പെടുന്ന ഒരു ഉൽപ്പന്നമാണ്. അകത്തും പുറത്തുമുള്ള പുതുതായി പ്ലാസ്റ്ററിട്ട ഭിത്തിയിലും കോൺക്രീറ്റ്/ആർസിസി പ്രതലങ്ങളിലും രണ്ട് കോട്ട് ആപ്ലിക്കേഷനുകൾക്ക് ഇത് അനുയോജ്യമാണ്.

ബിർള വൈറ്റ് എവർ-വൈറ്റ് സിമൻറ് വാഷ് ഉയർന്ന ഈട് നിൽപ്, മികച്ച വെണ്മ, കുറഞ്ഞ ചെലവ്, എന്നിങ്ങനെ ട്രിപ്പിൾ വാഗ്‌ദാനങ്ങളോട് ആണ് എത്തുന്നത്. സുഗമമായ ഒരു മാറ്റ് ഫിനിഷ് നൽകി ഇത് എല്ലാ ചെറിയ ക്രാക്കുകളും വിള്ളലുകളും നിറയ്ക്കുന്നു. ബിർള വൈറ്റ് എവർ-വൈറ്റ് സിമൻറ് വാഷ് സാധാരണ സിമന്റ് വാഷ്, ലൈം വാഷ് എന്നിവയേക്കാൾ കൂടുതൽ കാലം നിലനിൽക്കുകയും ഉപരിതലത്തിൽ വളരെ മികച്ച വെണ്മയേറിയ ഫിനിഷിംഗ് നൽകുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഉൽപ്പന്നമാണ്.

ഉണ്ട്, ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷിന് കുറഞ്ഞത് 3-5 ദിവസത്തേക്ക് വാട്ടർ ക്യൂറിംഗ് ആവശ്യമുണ്ട് (കാലാവസ്ഥയ്ക്ക് അനുസരിച്ച് ദിവസവും 2-3 തവണ)

മിനുസമാർന്ന മാറ്റ് ഫിനിഷ് ലഭിക്കാൻ കുറഞ്ഞത് 2/3 കോട്ട് ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് മതിയാകും. എന്നാൽ അണ്ടർ കോട്ട് ആയി ഉപയോഗിച്ചാൽ ഒറ്റ കോട്ട് മതി.

അടിസ്ഥാന പ്രതലം ആദ്യം പൊടി, അഴുക്ക്, എണ്ണമയം മുതലായവ ഇല്ലാത്തതായിരിക്കണം. ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് പ്രയോഗിക്കുന്നതിന് മുമ്പ്, എമറി /സാൻഡ്പേപ്പർ, ബ്ലേഡ് അല്ലെങ്കിൽ വയർ ബ്രഷ് തുടങ്ങിയവ. ഉപയോഗിച്ച് ഉപരിതലത്തിൽ/ഭിത്തിയിൽ നിന്ന് അയഞ്ഞിരിക്കുന്ന എല്ലാ വസ്തുക്കളും അഴുക്കും പൊടിയും എണ്ണയും നീക്കം ചെയ്യുക. മികച്ച കവറേജ് കൂടുതൽ ബോണ്ടിങ് എന്നിവ ലഭിക്കാനും ജോലി എളുപ്പമാക്കാനും ഇത് സഹായിക്കുന്നു. ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് പ്രയോഗിക്കുന്നതിന് മുമ്പുള്ള സുപ്രധാന ഘട്ടമാണ് പ്രി-വെറ്റിങ് അഥവാ നനയ്ക്കുന്നത്.

യഥാർത്ഥത്തിൽ, അത് ശുപാർശ ചെയ്തിട്ടില്ല. എന്നാൽ പെയിന്റ് ചെയ്‌ത ഏതെങ്കിലും പ്രതലത്തിൽ നിങ്ങൾ ഇത് പ്രയോഗിക്കേണ്ടതുണ്ടെങ്കിൽ, അയഞ്ഞ/കേടുകൂടാത്ത പഴയ വസ്തുക്കളെല്ലാം നീക്കം ചെയ്തുകൊണ്ട് നിങ്ങളുടെ ഉപരിതലം നന്നായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത് ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് കോട്ടിന് അടിസ്ഥാന ഉപരിതലവുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കും.

മിക്സിംഗ് അനുപാതം (1:1.2): 1 കി.ഗ്രാം ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് 120% ശുദ്ധജലം (1 കി.ഗ്രാം ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് +1200 മില്ലി വെള്ളം) ഉപയോഗിച്ച് സാവധാനം ചേർക്കുക.

ഒരു ഏകീകൃത സ്ഥിരത ലഭിക്കുന്നതിന് മെക്കാനിക്കൽ സ്റ്റിറർ ഉപയോഗിച്ചോ (3-5 മിനിറ്റ്) / 10-12 മിനിറ്റ് കൈകൾ ഉപയോഗിച്ചോ, മിക്സിംഗ് നടത്തുന്നത് അഭികാമ്യമാണ്. തയ്യാറാക്കിയ സ്ലറി 1.5-2 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

നന്നായി മിക്‌സ് ചെയ്‌തതിന് ശേഷം, പെയിന്റിംഗ് ബ്രഷ് (4 അല്ലെങ്കിൽ 5 ഇഞ്ച്)/അനുയോജ്യമായ റോളർ ഉപയോഗിച്ച് നനഞ്ഞ/നനച്ച ചുവരിൽ/ ഉപരിതലത്തിൽ ഒരേപോലെ ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ്. മികച്ച ഫലം ലഭിക്കുന്നതിന്, ഓരോ കോട്ടിനും ശേഷം 6-8 മണിക്കൂർ ഉണങ്ങിയ ശേഷം ഉപരിതലത്തിൽ വെള്ളം തളിക്കുക. രണ്ടാമത്തെ കോട്ട് പ്രയോഗിക്കുന്നതിന് മുമ്പ് ഉപരിതലം 24 മണിക്കൂർ അല്ലെങ്കിൽ കുറഞ്ഞത് രാത്രി മുഴുവൻ ഉണങ്ങാൻ അനുവദിക്കുക.

ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് പ്രയോഗിക്കുമ്പോൾ, ഭിത്തിയുടെ ഉപരിതലം മുൻകൂട്ടി നനഞ്ഞിട്ടുണ്ടെന്ന് നിങ്ങൾ ആദ്യം ഉറപ്പാക്കണം. 2 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാവുന്ന പരിമിതമായ അളവിൽ മാത്രമേ മിശ്രിതം തയ്യാറാക്കാവൂ, പ്രയോഗത്തിന് മുമ്പ് മിശ്രിതം കട്ടിയായിട്ടില്ലെന്ന് ഉറപ്പാക്കുക. ഉയർന്ന ഊഷ്മാവിൽ പ്രയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം, കാരണം ഉപരിതലത്തിൽ ബ്രഷ് അടയാളങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് സിമന്റ് വേഗത്തിൽ സെറ്റാകാൻ സാദ്ധ്യതയുണ്ട്. ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷിന്റെ രണ്ട് കോട്ടുകൾക്കിടയിൽ 24 മണിക്കൂർ ഇടവേള ശുപാർശ ചെയ്യുന്നു.

കവറേജ് ഉപരിതലത്തിന്റെ സ്വഭാവത്തെയും ഘടനയെയും ആശ്രയിച്ചിരിക്കുന്നു. ഉപരിതലം പോറസ് ആണെങ്കിൽ, അത് കുറവായിരിക്കും, അല്ലെങ്കിലും മറിച്ചും. സാധാരണയായി, 1 കിലോ ബിർള വൈറ്റ് എവർ-വൈറ്റ് സിമന്റ് വാഷ് അനുയോജ്യമായ മിനുസമാർന്ന ഉപരിതലത്തിൽ രണ്ട് കോട്ടിന് 3.5 ചതുരശ്ര മീറ്റർ മുതൽ 3.9 ചതുരശ്ര മീറ്റർ വരെ നൽകും.

The market price of 25kg Birla White Ever-White Cement Wash is ₹800.