കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തം
യുവതയെ ഉത്തേജിപ്പിക്കലാണ്‌ വളര്‍ച്ചയില്‍ പ്രധാനം. ഈ വളര്‍ച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് സമൂഹത്തിലേയ്ക്ക് തിരിച്ചുനല്‍കാന്‍, ഞങ്ങള്‍ ചില കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തങ്ങളുള്ള പദ്ധതികളുമായാണ്‌ വന്നിട്ടുള്ളത്. ഇവയെന്താണെന്നറിയാന്‍ സ്ക്രോള്‍ ഡൌണ്‍ ചെയ്യുക!

Loading

കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തം
യുവതയെ ഉത്തേജിപ്പിക്കലാണ്‌ വളര്‍ച്ചയില്‍ പ്രധാനം. ഈ വളര്‍ച്ചയെ ഉത്തേജിപ്പിച്ചുകൊണ്ട് സമൂഹത്തിലേയ്ക്ക് തിരിച്ചുനല്‍കാന്‍, ഞങ്ങള്‍ ചില കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തങ്ങളുള്ള പദ്ധതികളുമായാണ്‌ വന്നിട്ടുള്ളത്. ഇവയെന്താണെന്നറിയാന്‍ സ്ക്രോള്‍ ഡൌണ്‍ ചെയ്യുക!
പൊതുവില്‍
ബിര്‍ല വൈറ്റ് ലോകത്തെ ആദ്യ 10 റാങ്കിലുള്ള വൈറ്റ് സിമന്‍റാണ്‌. വര്‍ഷങ്ങളായി, ഞങ്ങള്‍ അനേകം മൂല്യ-വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കിക്കൊണ്ടാണ് ഒന്നാം നിര സിമന്‍റ് കമ്പനിയായി ഞങ്ങള്‍ മാറിയത്.

വികസന യാത്രയില്‍ ഞങ്ങള്‍ക്ക് വിജയം കൈവരിക്കാനായി. അതുകൊണ്ട്, ഞങ്ങളുടെ സിഎസ്ആര്‍ പ്രോഗ്രാമുകളിലൂടെ സമൂഹത്തിന്‌ തിരികെ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വിവിധ മേഖലകളില്‍ ഞങ്ങള്‍ ഗ്രാമ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതില്‍ വിദ്യാഭ്യാസം, ആരോഗ്യം & ശുചിത്വം, സ്ത്രീ ശാക്തീകരണം, മൈക്രോഫിനാന്‍സ്, സ്ഥിരതയുള്ള ജീവിതപരിസരം, ഭക്ഷ്യോല്‍പന്ന വികസനം, കൂടാതെ വ്യാവസായിക വികസനം എന്നീ വികസനങ്ങള്‍ ഈ മേഖലകളില്‍ ഉള്‍പ്പെടുന്നു.
കാഴ്ചപ്പാട്
"ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ സമുദായങ്ങളുടെ വളര്‍ച്ചയില്‍ ഞങ്ങള്‍ സജീവമായി ഇടപെടുന്നു. ഇതുചെയ്യുകവഴി, ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് സമൂഹത്തിലെ ദുര്‍ബ്ബലമായ വിഭാഗങ്ങളുടെ വളര്‍ച്ചയ്ക്ക് സുസ്ഥിരമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിച്ചുകൊണ്ട് രാജ്യത്തിന്‍റെ മാനവ സൂചികയ്ക്ക് വളര്‍ച്ച കൈവരിക്കാമെന്നതാണ്."
- ശ്രീമതി രാജശ്രീ ബിര്‍ല, ചെയര്‍പേഴ്സണ്‍ – ആദിത്യ ബിര്‍ല സെന്‍റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവ്സ് ആന്‍റ് റൂറല്‍ ഡെവലപ്‍മെന്‍റ്
പ്രധാന ശ്രദ്ധാകേന്ദ്രം
Health care

ആരോഗ്യപരിചരണം

വിദ്യാഭ്യാസം

വിദ്യാഭ്യാസം

സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം

സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം

അടിസ്ഥാനസൌകര്യ വികസനം

അടിസ്ഥാനസൌകര്യ വികസനം

സാമൂഹിക ക്ഷേമം

സാമൂഹിക ക്ഷേമം

Health care

ആരോഗ്യപരിചരണം

ആരോഗ്യം ഒരു രാജ്യത്തിന്‍റെ HDI (മനുഷ്യ വികസന സൂചിക) യെ സ്വാധീനിച്ചുകൊണ്ട് ഒരു രാജ്യത്തിന്‍റെ വളര്‍ച്ചയുടെ സൂചകങ്ങളിലൊന്നാണ്‌. ഇന്നത്തെ കണക്കനുസരിച്ച്, ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 68% ഗ്രാമങ്ങളിലാണ്‌, എന്നുമാത്രമല്ല, അവരില്‍ പകുതിയും ദാരിദ്ര്യരേഖയ്ക്ക് താഴെയുമാണ്‌. ഈ ആളുകള്‍ ആരോഗ്യപരിചരണത്തിന്‌ മികച്ചതും അനായാസവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരാണ്‌.

അവര്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പകര്‍ച്ചവ്യാധികള്‍ മുതല്‍ പകരാത്ത വ്യാധികള്‍ വരെയുള്ളവയാണ്‌. ഇവയില്‍ ചിലത് മലേറിയ, പ്രമേഹം, ഫ്ലൂ എന്നിവപോലെയുള്ളവയാണ്‌. പ്രസവാനന്തര രോഗങ്ങള്‍ ഗ്രാമീണ ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്‌ മാത്രമല്ല ഇത് ഗര്‍ഭകാല മരണനിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഈ പ്രശ്നങ്ങളില്‍ മിക്കവയും ഉടലെടുക്കുന്നത് വിദ്യാഭ്യാസം & സ്രോതസ്സുകള്‍ എന്നിവയുടെ കുറവുമൂലമാണ്‌. അതിനാല്‍, ഈ വിടവുകള്‍ നികത്താന്‍ ഗ്രാമീണ സമുദായത്തിനായി ഞങ്ങള്‍ വിവിധ ആരോഗ്യസേവനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്‌. ഇതോടുകൂടി, ഞങ്ങള്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളായ (ഡബ്ല്യൂഎച്ച്ഒ) ശിശു മരണനിരക്ക് കുറയ്ക്കുക, ഗര്‍ഭകാല ആരോഗ്യം മെച്ചപ്പെടുത്തല്‍, മലേറിയ, പ്രമേഹം, എച്ച്ഐവി/എയ്ഡ്സ് മുതലായവപോലുള്ള രോഗങ്ങളുമായി ഏറ്റുമുട്ടുക എന്നിവയെല്ലാമാണ്‌ ലക്ഷ്യമിടുന്നത്.
Education

വിദ്യാഭ്യാസം

ഇന്ത്യയ്ക്കാണ്‌ ലോകത്തേറ്റവുമധികം യുവാക്കളുടെ ജനസംഖ്യയുള്ളത്. രാജ്യത്തിന്‍റെ ഭാവി അവരുടെ ചുമലിലാണ്‌, മാത്രമല്ല അതുകൊണ്ടാണ്‌ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുകയെന്നത് പ്രധാനമാകുന്നത്. ഇന്ത്യയുടെ യുവാക്കള്‍ പ്രധാനമായും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്‌, അതുപോലെ അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്‌.

ഞങ്ങളുടെ സിഎസ്ആര്‍ മുന്‍കൈകളിലിലൂടെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഉത്തേജിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ സജീവമായി സ്കോളര്‍ഷിപ്പുകള്‍ നല്‍കുകയും, അക്കാദമിക് പ്രകടനങ്ങള്‍ അംഗീകരിക്കുകയും, പ്രതിഭകളെ വളര്‍ത്തുകയും, പ്രവര്‍ത്തനങ്ങള്‍ & വര്‍ക്ക്‍ഷോപ്പുകള്‍ എന്നിവ നടത്തുകയും അതുപോലുള്ള കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. കുട്ടികള്‍ നേരിടുന്ന പോരായ്മകള്‍ നില്‍നില്‍ക്കുമ്പോള്‍തന്നെ ഞങ്ങള്‍ ആ തലമുറയില്‍പെട്ട വിദ്യാര്‍ത്ഥികളെ അക്കാദമിക മികവ് നേടാന്‍ ഉത്തേജിപ്പിക്കുന്നു.
Sustainable Livelihood

സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം

മെച്ചപ്പെട്ട ജീവിത നിലവാരത്തിന്‌ സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ ഗ്രാമീണ സി‌എസ്‌ആർ സംരംഭങ്ങളിലൂടെ, ആളുകളുടെ വ്യത്യസ്ത കഴിവുകൾ വികസിപ്പിക്കാനും ഉപയോഗപ്പെടുത്താനും ഞങ്ങൾ പരിശ്രമിക്കുന്നു, അതുവഴി സ്വയംപര്യാപ്തത സൃഷ്ടിക്കാൻ കഴിയും.

സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍, കമ്പ്യൂട്ടർ പരിശീലനം, സൗന്ദര്യ കോഴ്സുകൾ, മോട്ടോർ റിവൈണ്ടിംഗ് പ്രോഗ്രാമുകൾ, തുന്നല്‍ കേന്ദ്രങ്ങള്‍ എന്നിവ പോലുള്ള നിരവധി സംരംഭങ്ങൾ ഉപയോഗിച്ച്, നിരവധി വ്യക്തികളെ അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും അവ നേടാനും ഉപജീവനമാർഗം നേടാനും സഹായിക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ ഏര്‍പ്പെട്ടിരിക്കുന്നത്.
Infrastructure Development

അടിസ്ഥാനസൌകര്യ വികസനം

വിവിധ മേഖലകളില്‍ ഞങ്ങള്‍ പദ്ധതികള്‍ക്കടുത്തായി സിഎസ്ആര്‍ ഇടപെടലുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് മെച്ചപ്പെട്ടതും, കൂടുതല്‍ സുസ്ഥിരവുമായ അടിസ്ഥാനസൌകര്യത്തിലേയ്ക്ക് നയിച്ചു. ഇതിനോടൊപ്പം, ഈ സ്ഥലങ്ങളില്‍ ജീവിത നിലവാരവും പൊതുവിലുള്ള ജീവിതത്തിന്‍റെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

ഖാരിയ ഖങ്കറിലെ റോഡുകളുടെ നിർമ്മാണം, ധനപ്പയിലെ ഒരു കമ്മ്യൂണിറ്റി കേന്ദ്രത്തിന്‍റെ നവീകരണം, മെറേഷ്യയിൽ ഡ്രെയിനേജ് സംവിധാനം സൃഷ്ടിക്കൽ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഞങ്ങളുടെ പരിശ്രമങ്ങളിലൂടെ, കൂടുതല്‍ അടിസ്ഥാന വികസന പ്രോജക്റ്റുകള്‍ തുടരാനാകുമെന്നും കൂടുതല്‍ ആളുകളെ സഹായിക്കാനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
Social Welfare

സാമൂഹിക ക്ഷേമം

ബിര്‍ല വൈറ്റ് ഇന്ന് വളരെ അറിയപ്പെടുന്ന പേരായിരിക്കുന്നത് ഞങ്ങളിലുള്ള സമൂഹത്തിന്‍റെ വിശ്വാസത്താലാണ്‌. അതിനാല്‍, ഞങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കണമെന്നും അവരുടെ ജീവിതങ്ങള്‍ സമ്പുഷ്ടമാക്കണമെന്നും ആഗ്രഹിക്കുന്നു.

ഞങ്ങളുടെ വിവിധ ക്ഷേമ പരിപാടികളിലൂടെ, ഞങ്ങള്‍ ആരോഗ്യ പരിചരണ പ്രശ്നങ്ങള്‍, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ എന്നിവ പരിശോധിക്കുകയും ഞങ്ങള്‍ക്കുചുറ്റുമുള്ളവരുടെ ജീവിതങ്ങളെ സമ്പുഷ്ടമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ സാമൂഹ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയും, അത്യാവശ്യമായവര്‍ക്ക് അത്യന്താപേക്ഷിതമായ സാധനങ്ങള്‍ വിതരണം ചെയ്യുകയും, ആധാര്‍ കാര്‍ഡ് കാമ്പുകള്‍ സംഘടിപ്പിക്കുകയും, പ്ലാന്‍റേഷന്‍ ഡ്രൈവ് നടത്തുകയും ചെയ്യും. ഞങ്ങളുടെ പരിശ്രമങ്ങളിലൂടെ, ഞങ്ങള്‍ സമൂഹത്തിന്‍റെ ഉന്നമനത്തിനായി സംഭാവനചെയ്യുന്നു എന്നാണ്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഭൂമിശാസ്ത്രപരമായി വ്യാപിച്ച സ്ഥലം
മേഖലാ വ്യാപ്തി : രാജസ്ഥാന്‍ സംസ്ഥാനത്തിലെഭോപാല്‍ഗഡ് & മെര്‍ട്ട ബ്ലോക്സ് ഓഫ് ജോധ്പൂര്‍ & നാഗ്പൂര്‍ ജില്ലകള്‍
ഭൂമിശാസ്ത്രപരമായി വ്യാപിച്ച സ്ഥലം