വൈറ്റ് സിമൻറ്

നിങ്ങളുടെ ചുമരുകൾക്ക് ഏറ്റവും വെൺമയുള്ള പ്രതല ഫിനിഷ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? ബിർള വൈറ്റ് സിമൻറാണ് ശരിയായ തിരഞ്ഞെടുപ്പ്!

Loading

വൈറ്റ് സിമൻറ്

നിങ്ങളുടെ ചുമരുകൾക്ക് ഏറ്റവും വെൺമയുള്ള പ്രതല ഫിനിഷ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? ബിർള വൈറ്റ് സിമൻറാണ് ശരിയായ തിരഞ്ഞെടുപ്പ്!
അവലോകനം
ബിർള വൈറ്റ് സിമൻറ് അടിസ്ഥാനപരമായി ഞങ്ങളുടെ യൂണിറ്റുകളിൽ നിർമ്മിക്കുന്ന വൈറ്റ് പോർട്ട്‌ലാൻഡ് സിമൻറാണ്. നൂതന സാങ്കേതികവിദ്യയും അത്യാധുനിക ഉൽ‌പാദന പ്രക്രിയയും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അത് ഏറ്റവും മികച്ച മികവും വെളുപ്പും നൽകുന്നു. ഇതിന് ഉയർന്ന റിഫ്രാക്റ്റീവ് സൂചികയും ഉയർന്ന അതാര്യതയുമുണ്ട്, കൂടാതെ പിഗ്മെന്റുകളുമായി കൂടിച്ചേർത്താലും ഇത് സ്മൂത്ത് ഫിനിഷ് നൽകുന്നു. നിറങ്ങൾ, ടെക്സ്ചറുകൾ, ആകൃതികൾ, സൈസുകൾ എന്നിവയുടെ വിശാലമായ പാലറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു, കൂടാതെ അലങ്കാര പെയിന്റുകൾ, പ്ലാസ്റ്ററുകൾ, മൊസൈക് ടൈലുകൾ, ടെറാസോ ഫ്ലോറിംഗ്, വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഒപ്പം ഉപയോഗിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നതാണ്.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
മിനുസമായ ഫിനിഷ്
മികച്ച സാങ്കേതികവിദ്യ
മികച്ച നിലവാരം
ലോകോത്തര പ്ലാന്റ്
സവിശേഷതകൾ
  • ഹണ്ടർ വൈറ്റ്നെസ് സ്കെയിലിൽ + 89%
  • ഉയർന്ന റിഫ്രാക്റ്റീവ് സൂചിക
  • 60 എംപിഎയുടെ ഉയർന്ന കംപ്രസ്സീവ് ശക്തി
  • 370-400 ബ്ലെയ്‌നിൻറെ മികച്ച മൃദുലത
  • ഉയർന്ന അതാര്യത
നേട്ടങ്ങൾ
  • യഥാർത്ഥ കളർടോൺ കാണിക്കുന്നു
  • കുറഞ്ഞ ഉപഭോഗം & പിഗ്മെൻറിൻറെ മികച്ച വ്യാപനം
  • മികച്ച കവറേജ്
  • ഉജ്വലമായ തിളക്കം നിലനിർത്തുന്നു
  • ഡിസൈനുകൾ സൃഷ്ടിക്കാൻ സ്വാതന്ത്ര്യം നൽകുന്നു
പ്രയോഗങ്ങൾ
  • തറ
  • ചുമരുകൾ
  • മറ്റുള്ളവ

The technology used to manufacture this product is ‘Patent Pending’.

പ്രയോഗങ്ങൾ

തറകൾ

ഡിസൈനർ ഫ്ലോറിംഗ്
ഡിസൈനർ ഫ്ലോറിംഗ് തറകൾ
നിങ്ങളുടെ തറകളെ കലാസൃഷ്ടികളാക്കി മാറ്റാനും ഡിസൈനർ ഫ്ലോറിംഗ് നടത്താനും കഴിയുന്ന ഒരു ഉൽപ്പന്നമാണ് ബിർള വൈറ്റ് സിമൻറ്. നിങ്ങൾക്ക് മാർബിൾ പൊടി, പരുക്കൻ അഗ്രഗേറ്റുകൾ, ബിർള വൈറ്റ് സിമൻറ് മിശ്രിതം എന്നിവ ഉള്ളപ്പോൾ, അതുല്യമായ പാറ്റേണുകൾ മുതൽ യഥാർത്ഥ പെയിൻറിംഗുകൾ വരെ നിങ്ങൾക്ക് എന്തും സൃഷ്ടിക്കാൻ കഴിയും. സ്റ്റോൺ അല്ലെങ്കിൽ പ്ലാസ്റ്റിക്, മോർട്ടാർ മിക്സുകൾ, വർണ്ണാഭമായ പിഗ്മെന്റുകൾ തുടങ്ങിയ നിങ്ങളുടെ മിശ്രിതത്തിലേക്ക് ചേർത്ത് ഗ്ലാസ്, മെറ്റൽ, ഡിവൈഡിംഗ് സ്ട്രിപ്പുകൾ എന്നിവയിൽ പ്രയോഗിക്കാം. ഇതെല്ലാം സജ്ജീകരിച്ചുകഴിഞ്ഞാൽ, ആ മികച്ച ബാഹ്യ ശോഭ ലഭിക്കുന്നതിന് നിങ്ങളുടെ തറയിൽ മിറർ-പോളിഷ് ചെയ്യാം. ഇത് നിങ്ങളുടെ തറയുടെ ആകർഷണം വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ വീടിൻറെ അന്തരീക്ഷം ഉമെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മൊസൈക് ടൈലുകൾ തറകൾ
മൊസൈക് ടൈലുകൾ എന്നിവ നിങ്ങളുടെ തറയിൽ സമൃദ്ധമായ രൂപകൽപ്പന സൃഷ്ടിക്കുന്നു. നിറങ്ങളിലുള്ള ചെറിയ ഇനാമൽ ഗ്ലാസ് അല്ലെങ്കിൽ മാർബിൾ ചിപ്സ് സിമന്റിൽ പതിച്ചതിനാൽ, ഈ ടൈലുകൾ നിങ്ങളുടെ തറയ്ക്ക് തിളക്കം നൽകുന്നു. നിയന്ത്രിത സാഹചര്യങ്ങളിൽ ഹൈഡ്രോളിക് പ്രസ്സുകളിൽ ആണ് അവ നിർമ്മിക്കുന്നത്. അതിനാൽ ഈടുറ്റതും ഇടതൂർന്നതും വാട്ടർ ടൈറ്റും തേയ്മാനം ഇല്ലാത്തതുമായ പ്രതലം സമ്മാനിക്കുന്നു. ഈ മൊസൈക് ടൈലുകൾ നിർമ്മിക്കുന്നതിനുള്ള മികച്ച അടിത്തറയാണ് ബിർള വൈറ്റ് സിമൻറ്, കാരണം ഇത് നിറങ്ങൾ തെളിച്ചമുള്ളതാക്കുകയും ഒപ്പം അന്തർലീനമായ ശക്തി നൽകുകയും ചെയ്യുന്നു. വീടുകൾ, ഹോട്ടലുകൾ, നീന്തൽക്കുളങ്ങൾ, സ്റ്റൈൽ ആവശ്യമായ മറ്റേതെങ്കിലും സ്ഥലങ്ങൾ എന്നിവയ്‌ക്ക് ഈ ടൈലുകൾ അനുയോജ്യമാണ്.
മൊസൈക് ടൈലുകൾ
പേവർ ടൈലുകൾ
പേവർ ടൈലുകൾ തറകൾ
ഉൾവശത്തെ തറകൾ പോലെ തന്നെ നിങ്ങളുടെ വീടിൻറ് മനോഹാരിത മെച്ചപ്പെടൂത്താൻ പുറംഭാഗത്തെ തറകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇവിടെയാണ് പേവർ ടൈലുകളുടെ പ്രാധാന്യം അവ ശക്തവും ഈടുള്ളതും മാത്രമല്ല, ധാരാളം തേയ്മാനത്തിന് വിധേയമാകുന്ന പ്രദേശങ്ങൾക്കും അനുയോജ്യമാണ്. ടൈലുകൾ‌ക്ക് വിവിധ വർ‌ണ്ണങ്ങളും ഡിസൈനുകളും നൽകാൻ‌ സഹായിക്കുന്നതിനാൽ‌ ബിർള വൈറ്റ് സിമൻറ് അത്തരം അപ്ലിക്കേഷനുകൾ‌ക്ക് അനുയോജ്യമാണ്. ഈ ടൈലുകളുടെ ഒരു പ്രധാന നേട്ടം, എന്തെങ്കിലും കേടു വന്നാൽ കോൺക്രീറ്റ് തറകളിൽ റിപ്പയർ അല്ലെങ്കിൽ മാറ്റിസ്ഥാപിക്കാൻ വരുന്ന ചെലവിൻറെ ഒരു ഭാഗം കൊണ്ട് നന്നാക്കാനോ മാറ്റിസ്ഥാപിക്കാനോ കഴിയും എന്നതാണ്.
മാർബിൾ ഫ്ലോറിംഗ് തറകൾ
മാർബിൾ സ്റ്റോൺ സ്വാഭാവികമായും വെളുത്തതും മനോഹരവുമാണെങ്കിലും ഇത് അർദ്ധസുതാര്യവും സുഷിരം നിറഞ്ഞതുമാണ്. ചാരനിറത്തിലുള്ള സിമൻറ് കൊണ്ടുള്ള ബേസിൽ ആണ് മാർബിൾ സ്ഥാപിക്കുന്നങ്കിൽ, അത് മങ്ങിയതും ചാരനിറമുള്ളതുമായി കാണപ്പെടാൻ തുടങ്ങുന്നു, അതുവഴി അതിൻറെ സൗന്ദര്യാത്മകത നഷ്ടപ്പെടും. ബിർള വൈറ്റ് സിമൻറ് സ്ലറിയുടെ നേർത്ത പാളിയിൽ മാർബിൾ ഇടുന്നതാണ് അനുയോജ്യം. ബിർള വൈറ്റ് ഒരു വൈറ്റ് സെപ്പറേറ്ററായി പ്രവർത്തിക്കുകയും 100% പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു, ഒപ്പം ചാരനിറത്തിലുള്ള സിമൻറ് നിങ്ങളുടെ മാർബിളിൻറെ ഭംഗി നശിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.
മാർബിൾ ഫ്ലോറിംഗ്

ചുമരുകൾ

സ്റ്റോൺക്രീറ്റ്
സ്റ്റോൺക്രീറ്റ് ചുമരുകൾ
നിങ്ങളുടെ വീടിൻറെ പുറം ചുമരുകൾക്ക് ബിർള വൈറ്റ് സിമൻറ് ഉപയോഗിച്ച് മനോഹരമായ സ്റ്റോൺ‌ക്രീറ്റ് ഫിനിഷ് നൽകുക. ഏതു കാലാവസ്ഥയെയും പ്രതിരോധിക്കുന്നതും ഈടുനിൽക്കുന്നതും കുറഞ്ഞ പരിപാലനവും മാത്രമല്ല, നിങ്ങൾക്ക് വ്യത്യസ്ത നിറങ്ങളും ടെക്സ്ചറുകളും സാധ്യമാക്കുന്നതുമാണ്. തുല്യ ഭാഗങ്ങളായ ബിർള വൈറ്റ് സിമന്റും ഡോളമൈറ്റ് പൊടി / ക്വാർട്സ് സാൻ ചേർത്ത് നിങ്ങൾക്ക് സ്റ്റോൺ‌ക്രീറ്റ് ഫിനിഷ് ചെയ്യാൻ കഴിയും. ഇതിലേക്ക്, നിങ്ങൾക്ക് ആവശ്യമുള്ള ഷേഡ് ലഭിക്കാൻ പിഗ്മെന്റുകൾ ചേർക്കാം. പ്രയോഗ ശേഷം, പ്രതലം ലെവൽ ചെയ്ത് രണ്ട് ദിവസത്തേക്ക് ക്യുവറിംഗിന് വിധേയമാക്കണം അവസാനമായി, നിങ്ങളുടെ സ്റ്റോൺ‌ക്രീറ്റ് ഫിനിഷ് പൂർ‌ത്തിയാക്കുന്നതിന് അതിമനോഹരമായ അഷ്‌ലർ‌ സ്റ്റോൺ ഫിനിഷ് നൽകുന്നതിന് നിങ്ങൾ‌ ഉളിപ്രയോഗം നടത്തേണ്ടതുണ്ട്.
ഗ്രിറ്റ് വാഷ് ചുമരുകൾ
നിങ്ങൾക്ക് ഒരു റഫ് ആൻഡ് ടഫ് ഫിനിഷ് വേണമെങ്കിൽ, ഗ്രിറ്റ് വാഷ് നിങ്ങൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്. എക്‌സ്‌പോസ്ഡ് അഗ്രഗേറ്റ് പ്ലാസ്റ്റർ എന്നറിയപ്പെടുന്ന ഈ ഹാർഡി ഡെക്കറേറ്റീവ് ഫിനിഷിന് കഠിനമായ കാലാവസ്ഥയെ അനായാസം നേരിടാനും ഈട് നൽകാനും കഴിയും. 2.5: 1: 6 എന്ന അനുപാതത്തിൽ ബിർള വൈറ്റ് സിമൻറ്, ഡോളമൈറ്റ് പൊടി, ചിപ്സ് എന്നിവയുടെ ഒരു മോർട്ടാർ ഒരു ഗ്രിറ്റ് വാഷിന് അനുയോജ്യമാണ്. പ്രയോഗത്തിന് മുമ്പ്, പ്രതലം നന്നായി നിരപ്പാക്കണം. 1-2 മണിക്കൂർ പ്രാരംഭ സെറ്റിംഗ് സമയത്തിനു ശേഷം, ഗ്രിറ്റ് വാഷ് പ്രതലത്തിൽ ഒരു നൈലോൺ ബ്രഷും വെള്ളവും ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്ത് ചിപ്പുകളുടെ മുകളിലുള്ള സിമൻറ് നീക്കംചെയ്യാനും അഗ്രഗേറ്റുകൾ തുറന്നുകാട്ടാനും കഴിയും.
ഗ്രിറ്റ് വാഷ്
ടൈറോലിയൻ
ടൈറോലിയൻ ചുമരുകൾ
ഇന്റീരിയർ എക്സ്റ്റീരിയർ ചുമരുകക്ക് അനുയോജ്യമായ ഒരു ഡെക്കറേറ്റീവ് ഫിനിഷാണ് ടൈറോലിയൻ. വിവിധ നിറങ്ങളിൽ ലഭ്യമാണ്, ഇതിൻറെ ടെക്സ്ചേർഡ് സാൻഡ്-ഫെയ്സ് ഫിനിഷ് ചുമരിന് ആകർഷകമായ രൂപഭംഗി നൽകുന്നു. കൂടാതെ, ഇത് ചിലവു കുറഞ്ഞതും ദീർഘകാലം ഈടു നിൽക്കുന്നതും പരിപാലനരഹിതവുമായ പ്ലാസ്റ്ററാണ്. ടൈറോലിയൻ പ്ലാസ്റ്ററിംഗിനായി, ബിർള വൈറ്റ് സിമൻറ് മൂന്ന് ഭാഗം, മാർബിൾ പൊടി ഒരു ഭാഗം, പരുക്കൻ വെള്ള മണലും അല്ലെങ്കിൽ മാർബിൾ ചിപ്സിൻറെ നേരിയ തരികൾ എന്ന കലർത്തുക. ആവശ്യമുള്ള ഷേഡ് ലഭിക്കാൻ നിറം ചേർത്ത് രണ്ട് കോട്ട് പ്രയോഗിക്കുക. പ്രതലം പൂർണ്ണമായും ഉണങ്ങുമ്പോൾ, പൊടി അടിഞ്ഞു കൂടാതെ സൂക്ഷിക്കുന്നതിന് ഒരു കോട്ട് സിലിക്കൺ പ്രയോഗിക്കണം.
സിമൻറ് വാഷ് ചുമരുകൾ
ബിർള വൈറ്റ് സിമൻറ് വാഷ് ചുമരുകൾക്ക് ഈടു നിൽക്കുന്നതും മോഹിപ്പിക്കുന്നതുമായ മാറ്റ് ഫിനിഷ് നൽകുന്നു. ഡെക്കറേറ്റീവ് പെയിന്റുകൾക്കുള്ള പ്രൈമർ കോട്ടായും ചെറിയ വിള്ളലുകളും വിടവുകളും നിറയ്ക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു. ഇന്റീരിയർ, എക്സ്റ്റീരിയർ ചുമരുകൾക്ക് അനുയോജ്യം, ഇത് ഒരു ബ്രഷ് അല്ലെങ്കിൽ സ്പ്രേ ഉപയോഗിച്ച് പ്രയോഗിക്കാൻ കഴിയും. ഇത് പ്രയോഗിക്കുന്നതിലുള്ള ലാളിത്യമാണ് പെയിൻറർമാർക്കും മേസൺമാർക്കും ഇടയിൽ ഏറ്റവും പ്രിയങ്കരമായത്. മറ്റ് ഓപ്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിർള വൈറ്റ് സിമൻറ് വാഷ് ചിലവു കുറയ്ക്കുന്നതാണ്, ഇത് വാണിജ്യ സമുച്ചയങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പലപ്പോഴും ബജറ്റ് പരിമിതികളുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയ്ക്ക് അനുയോജ്യമാക്കുന്നു.
സിമൻറ് വാഷ്
സിമൻറ് പെയിൻറ്
സിമൻറ് പെയിൻറ് ചുമരുകൾ
സിമൻറ് പെയിൻറ് പുറം ചുമരുകളെ മനോഹരമാക്കുകയും കഠിനമായ കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ഈടു നിൽക്കുന്നതും ചെലവു കുറയ്ക്കുന്നതുമാണ്, കൂടാതെ വിവിധ പിഗ്മെൻറുകളുപയോഗിച്ച് വിവിധതരം ഷേഡുകൾ തയ്യാറാക്കുകയും ചെയ്യാം. സിമൻറ് പെയിൻറ് നിർമ്മിക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ബിർള വൈറ്റ്, കാരണം ഇത് പിഗ്മെൻറിൻറെ യഥാർത്ഥ നിറങ്ങൾ പുറത്തെടുക്കുക മാത്രമല്ല, കുറഞ്ഞ ക്ഷാര ഉള്ളടക്കം കാരണം പെയിൻറ് മങ്ങുന്നത് തടയുകയും ചെയ്യുന്നു. ഒരു മികച്ച സങ്കലനത്തിനായി, രണ്ട് ഭാഗം സിമൻറ് പെയിൻറിലേക്ക് ഒരു ഭാഗം വെള്ളം ചേർത്ത് സ്ഥിരതയാർന്ന പേസ്റ്റ് ലഭിക്കുന്നതിന് നന്നായി ഇളക്കുക. ഇതിലേക്ക്, ഒരു ഭാഗം വെള്ളം കൂടി ചേർത്ത് ഇളക്കി തയ്യാറാക്കിയ പ്രതലത്തിൽ അടിക്കുക. മികച്ച ഫിനിഷ് ലഭിക്കുന്നതിന് 2-3 ദിവസം വെള്ളം അടിച്ച് പ്രതലം ക്യുവർ ചെയ്യുക

മറ്റുള്ളവ

നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും മാത്രമേ സിമൻറ് അനുയോജ്യമാകൂ ഒരു പൊതുവായ ധാരണയുണ്ട്. എന്നാൽ ബിർള വൈറ്റ് ഒരു പുതിയ മാനദണ്ഡം നിശ്ചയിച്ചു. പരമ്പരാഗത ഉപയോഗത്തിനപ്പുറത്തേക്ക് ഇത് ഉപയോഗയോഗ്യത വർദ്ധിപ്പിച്ചു, ഇപ്പോൾ ഇത് വിവിധ സർഗ്ഗാത്മകമായ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
ORNAMENTAL | CEILINGS | VERSATILE USAGE
അലങ്കാരം മറ്റുള്ളവ
കെട്ടിട ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും മനോഹരമാക്കാനും അലങ്കരിക്കാനും രൂപകൽപ്പന ചെയ്യാനും നിങ്ങളുടെ ഭാവന ഉപയോഗിക്കാൻ ബിർള വൈറ്റ് സിമൻറ് നിങ്ങളെ പ്രാപ്‌തമാക്കുന്നു. പ്രതിമകൾ, കരകൌശലവസ്തുക്കൾ, ബലൂസ്‌ട്രേഡുകൾ, ഫ്ലവർപോട്ടുകൾ, അലങ്കാര ഗ്രില്ലുകൾ, ജലധാരകൾ തുടങ്ങി നിരവധി അലങ്കാര രൂപങ്ങൾ സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു.
സീലിംഗ്സ് മറ്റുള്ളവ
ചുമരുകളിലും തറകളിലും ഇത് വളരെ ഉപയോഗപ്രദമാണെന്നതുപോലെ, സീലിംഗിലേക്ക് വരുമ്പോളും ബിർള വൈറ്റ് സിമൻറ് വളരെ ഉപയോഗപ്രദമാണ്, കാരണം അവയ്ക്ക് മികച്ച ഫിനിഷ് നൽകാൻ സാധിക്കുന്നു.
വൈവിധ്യമാർന്ന ഉപയോഗം മറ്റുള്ളവ
സെറാമിക് ടൈലുകൾ, വിട്രിഫൈഡ് ടൈലുകൾ, സ്റ്റോൺ ടൈലുകൾ, സ്റ്റോൺ സ്ലാബുകൾ (ടൈൽ ഗ്രൌട്ട്) എന്നിവയുടെ ജോയിൻറുകൾ യോജിപ്പിക്കാൻ ബിർള വൈറ്റ് സിമൻറ് തികച്ചും അനുയോജ്യമാണ്.
സാങ്കേതിക സവിശേഷതകൾ
സ്വഭാവ സവിശേഷതകൾ ഐഎസ്: 8042 2015 ആവശ്യകത സവിശേഷതകൾ സാധാരണ ശ്രേണി
CHEMICAL
a. Insoluble Residue % Max. 4.0 Max. 2.0 1.0 - 1.6
b. Iron Oxide % Max. 1.0 Max. 0.34 0.28 - 0.34
c. Magnesium Oxide % Max. 6.0 Max. 5.0 3.5 - 5.0
d. Sulphur Trioxide % Max. 3.5 Max. 3.5 2.7 - 3.3
e. Lime Saturation Factor 0.66 - 1.02 Min. 0.86 0.86 - 0.92
f. Loss on Ignition % Max. 7.0 Max. 5.5 3.5 - 5.5
PHYSICAL
a. Degree of Whiteness%
ISI Scale Min. 70 Min. 82 82 - 85
Hunters Scale - Min. 90 90 - 92
b. Fineness, (Blaine) m2/kg (Specific Surface) Min. 225 330 330 - 360
c. Setting Time (Minutes)
1. Initial Min. 30 Min. 80 80 - 100
2. Final Max. 600 Max. 150 120 - 150
d. Soundness
1. Le-Chateliers Method (mm) Max. 10 Max. 2.0 1.0 - 2.0
2. Autoclave Expansion % Max. 0.8 Max. 0.2 0.08 - 0.2
e. Compressive Strength (Mpa)
(Cement and Std. Sand Mortar 1:3)
3 days 72 ± 1hr Min. 16.0 Min. 35 35 - 40
7 days 168 ± 2hr Min. 22.0 Min. 45 45 - 50
28 days 672 ± 4hr Min. 33.0 Min. 55 55 - 60
f. Retention on 63 micron sieve % - Max. 3.0 0.6 - 3.00
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All

പുതുതായി പ്ലാസ്റ്റർ ചെയ്ത ഇൻറേണൽ എക്സ്റ്റേണൽ പ്രതലത്തിൽ കോട്ട് അടിക്കുന്നതിനുള്ള ഈടു നിൽക്കുന്ന വൈറ്റ് സിമൻറ് പ്രയോഗമാണ് ബിർള വൈറ്റ് സിമൻറ് വാഷ്.

ബിർള വൈറ്റ് സിമൻറ് വാഷ് പലപ്പോഴും സിമൻറിലും പ്ലാസ്റ്റർ പ്രതലങ്ങളിലും ഉണ്ടാകുന്ന ഹെയർലൈൻ വിള്ളലുകൾ നിറയ്ക്കുന്നു, ഇത് സ്ട്രക്ചറിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നത് കുറയ്ക്കുകയും തുടർന്നുള്ള പെയിൻറ്, പ്രൈമർ കോട്ടുകൾക്ക് അണ്ടർകോട്ട് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. വൈറ്റ് സിമൻറ് ഉപയോഗിക്കുന്നതുകൊണ്ടുള്ള മറ്റൊരു ഗുണം, പെയിൻറ് ആഗിരണം ചെയ്യുന്നത് തടയുകയും ഉയർന്ന കവറേജ് ഉറപ്പാക്കുകയും ചെയ്യുന്നു എന്നതാണ്. ബിർള വൈറ്റ് സിമൻറ് വാഷ് ബേയ്സിൽ ഒരു പാളി രൂപപ്പെടുത്തുന്നു, അത് നിങ്ങൾക്ക് ഈടിൻറെ ഘടകം നൽകുന്നു,പിന്നീട് പെയിൻറ് ഉരിഞ്ഞു പോകുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. മാത്രമല്ല, ഇത് ചുമരിന് മികച്ച തിളക്കം നൽകുകയും ചെയ്യുന്നു.

ഉണ്ട്, ബിർള വൈറ്റ് സിമൻറ് വാഷ് പ്രയോഗ ശേഷം കുറഞ്ഞത് 2 മുതൽ 3 ദിവസമെങ്കിലും ക്യുവറിംഗ് ആവശ്യമാണ്.

സ്മൂത്ത് ഫിനിഷ് ലഭിക്കാൻ ഏകദേശം 2 മുതൽ 3 കോട്ട് ബിർള വൈറ്റ് സിമൻറ് വാഷ് മതി. എന്നാൽ ഇത് ഒരു അണ്ടർകോട്ട് ആയി ഉപയോഗിക്കുകയാണെങ്കിൽ, ഒരു കോട്ട് മതിയാകും.

ആദ്യം തന്നെ അടിസ്ഥാന പ്രതലത്തിൽ നിന്ന് പൊടി, ഗ്രീസ്, ലൈറ്റൻസ് മുതലായവ നീക്കണം. ബിർള വൈറ്റ് സിമൻറ് വാഷ് അടിക്കുന്നതിനു മുമ്പ് പ്രതലം നന്നായി നനയ്ക്കണം. സിമൻറെ ശരിയായ വിധത്തിൽ ഒട്ടാതെ വരുന്നത് തടയാനും സിമൻറ് വാഷിൻറെ പൊടിപടലങ്ങളും ഒഴിവാക്കാൻ ഈ ഘട്ടം പ്രധാനമാണ്.

ഇത് ശുപാർശ ചെയ്യുന്നില്ല. പെയിൻറ് ചെയ്ത ഏതെങ്കിലും പ്രതലത്തിൽ ഇത് പ്രയോഗിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ പ്രതലം ഇതിനു വേണ്ടി നന്നായി ഒരുക്കുന്നുവെന്ന് ഉറപ്പാക്കുക. അടിസ്ഥാന ഉപപ്രതലവുമായി ശക്തമായ ബന്ധം നിലനിർത്താൻ സിമൻറ് കോട്ടിനെ ഇത് സഹായിക്കും.

ടോപ്‌കോട്ട് പെയിൻറ് പ്രയോഗിച്ചില്ലെങ്കിൽ ബിർള വൈറ്റ് സിമൻറ് വാഷ് ഏകദേശം 2 മുതൽ 3 വർഷം വരെ ഈടുനിൽക്കും. ടോപ്പ്കോട്ട് അടിക്കുന്നതിൻറെ കാര്യത്തിൽ, ഇത് കൂടുതൽ കാലം നിലനിൽക്കും.

കവറേജ് ഉപപ്രതലത്തിൻറെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഉപപ്രതലത്തിൽ സുഷിരങ്ങളുണ്ടെങ്കിൽ, കവറേജ് കുറവും അല്ലെങ്കിൽ തിരിച്ചും ആയിരിക്കും. സാധാരണയായി, 1 കിലോ ബിർള വൈറ്റ് സിമൻറ് ഒരു സാധാരണ ഉപപ്രതലത്തിൽ രണ്ട് കോട്ട് അടിക്കുകയാനെങ്കിൽ 2.32 ചതുരശ്ര മീറ്റർ മുതൽ 2.79 ചതുരശ്ര മീറ്റർ വരെ കവറേജ് നൽകുന്നതാണ്.

ആവശ്യമുള്ള ഷെയ്ഡ് ലഭിക്കുന്നതിനായി വൈറ്റ് സിമൻറ്, ഫില്ലറുകൾ, അഡിറ്റീവുകൾ, എക്സ്റ്റെൻഡറുകൾ, പിഗ്മെന്റുകൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന പെയിൻറാണ് സിമൻറ് പെയിൻറ്. അതേ സമയം,. സിമൻറ് വാഷ്, വൈറ്റ് സിമൻറ് സ്ലറി കൊണ്ട് മാത്രം അഡിറ്റീവുകളൊന്നും ചേർക്കാതെ ചെയ്യുന്ന കോട്ടിംഗ് ആണ്; ഇത് വെളുത്ത നിറത്തിൽ മാത്രമേ ലഭിക്കൂ.

അതെ, ബിർള വൈറ്റ് സിമൻറ് ഗ്രീൻപ്രോ സ്റ്റാൻഡേർഡിൻറെ ആവശ്യകതകൾ നിറവേറ്റുന്നു, കൂടാതെ ഗ്രീൻപ്രോ സർട്ടിഫിക്കേഷനും യോഗ്യത നേടിയിട്ടുണ്ട്

നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് സിമൻറിൻറെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.

സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും നൽകികൊണ്ട് സർഫസ് ഫിനിഷിംഗ് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ് പ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു .
ലഭ്യമായ പായ്ക്ക് സൈസുകൾ
വീഡിയോകൾ